പാലക്കാട്: മഞ്ഞും കുളിരും മഴയും നുണഞ്ഞ് കാനനഭംഗി ആസ്വദിച്ച് നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്രക്ക് കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു.
നവംബര്‍ 14 നാണ് പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്ര ആരംഭിക്കുക. വരയാടുമല, സീതാര്‍കുണ്ട്, കേശവന് പാറ വ്യൂ പോയൻറുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നിവിടങ്ങൾ യാത്രയിൽ കാണാനാകും. ഒരു സർവിസിൽ 35 പേരാണ് ഉണ്ടാവുക.
600 രൂപയാണ് ഒരാൾക്ക് ചാര്‍ജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്‍പ്പെടും. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9495450394, 9947086128, 9249593579.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.