കോവിഡിെൻറ രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരുകയാണ്. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ ലോകത്ത് കൊറോണ വൈറസ് ഏറ്റവും വലിയ നാശം വിതച്ച രാജ്യമായി ഇന്ത്യമാറും. പല രാജ്യങ്ങളും നിലവിൽ തങ്ങളുടെ രാജ്യങ്ങളിലെ രോഗബാധ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. യുകെ, ഹോങ്കോംഗ്, കാനഡ, സിംഗപ്പൂർ, ഇറാൻ, ബംഗ്ലാദേശ്, ഇറ്റലി ജർമനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചുകഴിഞ്ഞു.
നേരിട്ടുള്ള നിരോധനത്തിനുപുറമെ, ഇന്ത്യയിലേക്കും പുറത്തേക്കും പറക്കുന്ന എല്ലാ യാത്രക്കാർക്കും യുഎസ് പോലുള്ള രാജ്യങ്ങൾ പുതിയ നിർദേശങ്ങളും നൽകിത്തുടങ്ങിയിട്ടുണ്ട്., "പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന വ്യക്തികൾക്ക് പോലും വൈറസ് പിടിപെടാൻ സാധ്യതയുള്ള നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം." -എന്നാണ് അമേരിക്ക പുറപ്പെടുവിച്ച ട്രാവൽ അഡ്വൈസറിയിൽ പറയുന്നത്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ രാജ്യം മാലിദ്വീപാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് മാലി. കോവിഡിെൻറ രണ്ടാം തരംഗം ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന സമയത്ത് ചില ബോളിവുഡ് താരങ്ങൾ മാലിദ്വീപിൽ വെച്ചുള്ള അവധിയാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ വിവാദമായി മാറിയിരുന്നു. നവാസുദ്ദീൻ സിദ്ദീഖി അടക്കമുള്ള പല താരങ്ങളും സാധാരണക്കാരും രൂക്ഷമായ രീതിയിലാണ് അതിനെതിരെ പ്രതികരിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം മാലിദ്വീപിലെ ടൂറിസം മന്ത്രാലയം ഒരു ട്വീറ്റ് പങ്കുവെച്ചു. രാജ്യത്തെ ആരോഗ്യ സംരക്ഷണ ഏജൻസി ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കുള്ള യാത്രക്കാരെ ജനവാസമുള്ള ദ്വീപുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വിലക്കുന്നു എന്നായിരുന്നു അവരുടെ അറിയിപ്പ്. 'കുറഞ്ഞ അസൗകര്യങ്ങളോടെ ടൂറിസം ഏറ്റവും സുരക്ഷിതമാക്കാൻ ഞങ്ങളുടെ ശ്രമത്തിൽ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു'. -ട്വീറ്റിൽ മന്ത്രാലയം പറഞ്ഞു.
With effect from 27 April @HPA_mv suspends tourists travelling from #India to #Maldives from staying at tourist facilities in inhabited islands. We thank you for the support in our endeavour to make tourism safest possible with minimum inconvenience.
— Ministry of Tourism (@MoTmv) April 25, 2021
മാലിദ്വീപിലേക്ക് പോകുന്നതിൽ നിന്നും ഇന്ത്യക്കാരെ വിലക്കുന്ന അറിയിപ്പിന് പിന്നാലെ രാജ്യത്തെ നെറ്റിസൺസ് ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരെ ട്രോളുകളുമായി എത്തി. ദിഷ പഠാനി, ടൈഗർ ഷ്റോഫ്, ശ്രദ്ധ കപൂർ, ജാൻവി കപൂർ, ആലിയ ഭട്ട്, രൺബീർ കപൂർ, തുടങ്ങിയ ബോളിവുഡ് താരങ്ങളായിരുന്നു മാലിദ്വീപിൽ അവധിയാഘോഷത്തിനായി പോയത്.
Alia bhat and other bollywood people be like: pic.twitter.com/Fqqj07Ote3
— Raghav gupta (@Ragstargupta3) April 25, 2021
Bollywoodiyas pic.twitter.com/9HUjMjxzPK
— MS™ (@connectwithms) April 25, 2021
Bollywood celebs: pic.twitter.com/amxcs4pKTP
— Apocalypse (@Mizzling_Gaze) April 25, 2021
Bollywood celebs who alr6 booked tickets for Maldives pic.twitter.com/kJT8ItbGbe
— Suhas Srinivas (@srinivas_suhas) April 25, 2021
Bollywood celebs lost their jobs. How will they populate their Instagram feeds now? https://t.co/BsV4pqsLh9
— Sugar 'N' Spice (@talkingcheebye) April 25, 2021
Isn't it a bit too late? All Bollywood celebs have been there & have posted "sun-kissed" pics https://t.co/H1h3jWrkXp
— Anindita Acharya (@Itsanindita) April 25, 2021
Meanwhile goa rn to celebrities : pic.twitter.com/RsBSANrJhE
— SharmaJi KaBeta (@SharmajiKeTweet) April 25, 2021
Bollywood celebrities right now : pic.twitter.com/JCiIlwQnVS
— SharmaJi KaBeta (@SharmajiKeTweet) April 25, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.