അടിമാലി: വീണ്ടും നീലക്കുറിഞ്ഞി വസന്തം. പൂപ്പാറ തോണ്ടിമലയിലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ട് നിൽക്കുന്നത്. 2018ൽ മൂന്നാറിൽ നീലക്കുറിഞ്ഞി പ്രളയം കവർന്നെങ്കിലും പ്രത്യാശയുടെ വർണക്കുട നിവർത്തി പൂപ്പാറ തോണ്ടിമലയിൽ ഏക്കർകണക്കിന് പുൽമേടുകളിലാണ് ഇക്കുറി നീലക്കുറിഞ്ഞി പൂവിട്ടത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി കുറിഞ്ഞി പൂത്തത്. മൂന്ന് ഏക്കറോളം സ്ഥലത്ത് പൂത്ത നീലക്കുറിഞ്ഞി കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
ഇവിടെ നിന്നാൽ ആനയിറങ്കൽ ജലാശയത്തിെൻറ മനോഹര ദൃശ്യവും കാണാൻ കഴിയും. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുമ്പ് നീലക്കുറിഞ്ഞികൾ വസന്തമൊരുക്കിയിരുന്നു. 12 വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 2018 ആഗസ്റ്റിലാണ് മൂന്നാർ രാജമലയിൽ നീലക്കുറിഞ്ഞികൾ പൂവിട്ടത്. എന്നാൽ, പ്രളയത്തെ തുടർന്ന് സഞ്ചാരികൾക്ക് രാജമലയിലെ നീലവസന്തം ആസ്വദിക്കാൻ കഴിഞ്ഞില്ല.
കോവിഡ് നിയന്ത്രണങ്ങൾ ഇക്കുറിയും നീലവസന്തം ആസ്വാദകർക്ക് വിനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.