ഗൂഡല്ലൂർ: പ്രവേശനാനുമതിയില്ലാത്ത ഊട്ടിയിലെ റോസ് ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്ഹൗസ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത് നിരവധി സഞ്ചാരികൾ. നിലവിൽ സംസ്ഥാനത്തിനകത്തു നിന്നുള്ള സഞ്ചാരികൾക്ക് മാത്രമാണ് പ്രവേശനം.
അതേസമയം ടൂറിസ്റ്റ് കേന്ദ്രങ്ങളൊന്നും തുറക്കാതിരിക്കുന്നത് സഞ്ചാരികളെ നിരാശപ്പെടുത്തുന്ന നടപടിയാെണന്നും ആക്ഷേപമുയർന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നീലഗിരിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
തമിഴ്നാടിെൻറ മറ്റു ജില്ലയിൽ നിന്നു മാത്രമല്ല ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള ഭാഗത്തുനിന്ന് െട്രയിൻമാർഗവും ബസിലും ചെന്നൈയിലും കോയമ്പത്തൂരിലുമെത്തി അവിടെ നിന്ന് നീലഗിരിയിലേക്ക് ബസിലാണ് യാത്രക്കാരെന്ന വ്യാജേന സഞ്ചാരികൾ എത്തുന്നത്. ഇവരാണ് ഊട്ടിയടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തി നിരാശരാവുന്നത്. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനത്തുനിന്ന് ടൂറിസ്റ്റുകൾക്കുള്ള വിലക്ക് തുടരുകയാണ്.
അതേസമയം മറ്റ് യാത്ര ആവശ്യം ചൂണ്ടിക്കാട്ടി വരുന്നവർക്ക് ഇ പാസും ആർ.ടി.പി.സി.ആർ ടെസ്റ്റും നിർബന്ധമാക്കിയിരിക്കുകയാണ്. രേഖകളുണ്ടെങ്കിലും സംശയമുള്ളവരെ അതിർത്തി ചെക്പോസ്റ്റുകളിൽ നിന്ന് പൊലീസ് തിരിച്ചയക്കുകയാണ്. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചു നിലനിൽക്കുന്ന ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ നഗരസഭകളിലെ വ്യാപാരസ്ഥാപനങ്ങൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം നൽകണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.