അടിമാലി: മണ്‍സൂൺ കാലമെത്തിയതോടെ അടിമാലിക്കാരുടെ പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം ജലസമൃദ്ധമായി. അടിമാലി കൂമ്പന്‍പാറ വഴിയുള്ള യാത്രക്കിടയിലെ മനോഹരകാഴ്ചകളിലൊന്നാണ് പാറക്കെട്ടിലൂടെ ഒഴുകുന്ന പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം.
കീഴ്ക്കാംതൂക്കായ മലമുകളില്‍ നിന്നും വെള്ളം പഞ്ചസാരത്തരികള്‍ പോലെ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് പഞ്ചാരക്കുത്തെന്ന പേര് വരാൻ കാരണം. വെണ്മേഘങ്ങളെ തൊട്ട് നില്ക്കുന്ന മലഞ്ചെരുവും പാറയിടുക്കിലൂടെ ഒഴുകിയെത്തുന്ന കാട്ടരുവിയുമാണ് പഞ്ചാരക്കുത്തിനെ സജീവമാക്കുന്നത്.
താഴേക്ക് പതിക്കുന്ന ജലകണങ്ങളെ ഇടക്കിടെയെത്തുന്ന കാറ്റ് വീശിയകറ്റും. കാറ്റകലുന്നതോടെ ജലപാതം വീണ്ടും മണ്ണിനെ പുല്കും. പരന്ന പച്ചപ്പിനിടയില്‍ കോടമഞ്ഞിെൻറ മേലങ്കിയണിഞ്ഞ മലഞ്ചെരുവില്‍ വെള്ളിവര തീര്‍ക്കുന്ന പഞ്ചാരക്കുത്തിെൻറ വിദൂരകാഴ്ചയും മനോഹരമാണ്.
കൊച്ചി ധനുഷ്കോടി ദേശീയപാതയിലൂടെ അടിമാലി പിന്നിട്ട് മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് അകലെ നിന്ന് പഞ്ചാരക്കുത്ത് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.