മുതലമട: ചുള്ളിയാർ ഡാമിൽ വിനോദസഞ്ചാരികളെ കാത്ത് പന്നികളും തെരുവുനായ്ക്കളും. ഒഴിവുദിവസങ്ങളിൽ തിരക്കേറുന്ന ഡാമിൽ പരിപാലനമില്ലാത്തതിനാൽ ഭീതിയോടെയാണ് വിനോദസഞ്ചാരികൾ എത്തുന്നത്. കാടുപിടിച്ച എർത്ത് ഡാം, പ്രധാന കവാടം മുതൽ ഷട്ടർ വരെ തെരുവുനായ്ക്കൾ ഇതാണ് ഡാമിലെ അവസ്ഥ. കോവിഡിനുമുമ്പ് അൽപമെങ്കിലും പരിപാലനമുണ്ടായിരുന്ന ഡാം നിലവിൽ കാടുകയറി പന്നികൾ വിഹരിക്കുന്ന കേന്ദ്രമായി. സോളാർ ബൾബുകളും തകരാറിലാണ്. കൊല്ലങ്കോട്ടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനകേന്ദ്രമായ ചുള്ളിയാർ ഡാമിനെ സൗന്ദര്യവത്കരിക്കാൻ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും മറ്റു നടപടിയൊന്നുമില്ല. കാടുപിടിച്ച ഡാം പരിസരം വെട്ടിത്തെളിച്ച് സോളാർ ബൾബുകൾ പ്രകാശിപ്പിച്ച് രണ്ട് കാവൽക്കാരെ നിയമിക്കണമെന്നും ഒഴിവുദിവസങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.