തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയാറാക്കുന്നു

തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തനരൂപരേഖ തയാറാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തേക്കടി ടൂറിസം കേന്ദ്രം പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ തേക്കടിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് യോഗം വിലയിരുത്തി. നവീനമായ വിനോദസഞ്ചാര പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും.

പാര്‍ക്ക് വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കും. ഡെസ്റ്റിനേഷന്‍ പരിചയപ്പെടുത്തുന്ന സൗഹൃദ യാത്ര നടത്തുന്നതിന് വകുപ്പ് മുന്‍കൈ എടുക്കും. മാലിന്യ നിര്‍മ്മാര്‍ജനം, പാര്‍ക്കിങ് എന്നീ വിഷയങ്ങളില്‍ പ്രായോഗികമായ നടപടികള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഗൈഡുമാര്‍ക്കും ട്രെയിനിംഗ് നല്‍കാനും പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. വനംവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള രൂപരേഖ തയാറാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ടൂറിസം അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - Preparation of action plan for development of Thekkady Tourist Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.