കൊയിലാണ്ടി: ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിെൻറ മറവിൽ കാപ്പാട് ബീച്ചിൽ സന്ദർശകരെ പിഴിയുന്നതിനെതിരെ പ്രതിഷേധം ശക്തമായി. സന്ദർശക ഫീസിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.
വൻ ഫീസാണ് നേരത്തേ ഈടാക്കിയിരുന്നത്. തീരദേശ സംരക്ഷണ സമിതി, നാട്ടുകാർ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെ ഫീസ് കുറച്ചു. ഈ ഫീസും വളരെ കൂടുതലാണ്. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലായിരുന്നു ഫീസ് കുറക്കാൻ തീരുമാനം.
ഇതനുസരിച്ച് മുതിർന്ന പൗരന്മാർ സ്റ്റാൻഡേഡ് 25, കുട്ടികൾ സ്റ്റാൻഡേഡ് 10, മുതിർന്നവർ പ്രീമിയം 100, കുട്ടികൾ പ്രീമിയം 50, പ്രദേശവാസികൾ 10, വിദേശികൾ 150, കുട്ടികൾ 75, ഫോട്ടോഗ്രഫി, വിഡിയോ 1000 എന്നിങ്ങനെയാക്കി. തീരദേശ വാർഡുകളായ 13, 17,18, 20, ഒന്ന് എന്നിവിടങ്ങളിൽ ഉള്ളവർക്ക് പൂർണമായും സൗജന്യമാക്കുകയും ചെയ്തു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട തീരദേശ വിനോദ സഞ്ചാര കേന്ദ്രത്തിൽപോലും ഇല്ലാത്ത ഫീസാണ് ഇവിടെ ഏർപ്പെടുത്തിയതെന്ന വിമർശനം ഉയർന്നു.
മുമ്പ് ഒരു ഫീസും നൽകാതെ കാപ്പാട് തീരത്തിെൻറ സൗന്ദര്യം ആസ്വദിക്കാൻ വിദേശികൾ ഉൾെപ്പടെ നിരവധിപേർ എത്തുന്ന സ്ഥലമാണിത്. ഫീസ് സമ്പ്രദായം പൂർണമായും ഒഴിവാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.