Representative image

​െറയിൽവേക്ക്​ പുതിയ വെബ്​സൈറ്റും ആപ്പും; ഭ​ക്ഷ​ണം, വി​ശ്ര​മ​മു​റി, ഹോ​ട്ട​ൽ എന്നിവയും ബുക്ക്​ ചെയ്യാം

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ വ​ഴി ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെയ്യാ​നു​ള്ള ന​വീ​ക​രി​ച്ച www.irctc.co.in വെ​ബ്സൈ​റ്റും ഐ.​ആ​ർ.​സി.​ടി.​സി റെ​യി​ൽ ക​ണ​ക്റ്റ് മൊ​ബൈ​ൽ ആ​പ്പും കേ​ന്ദ്ര ​െറ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. ഇ​നി മു​ത​ൽ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം, വി​ശ്ര​മ​മു​റി, ഹോ​ട്ട​ൽ എ​ന്നി​വ ബു​ക്ക് ചെ​യ്യാൻ ക​ഴി​യു​മെ​ന്ന്​ ​െറ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ ഒ​രു പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ട്രെ​യി​ൻ സ​ർ​ച്ച്, സെ​ല​ക്​​ഷ​ൻ എ​ന്നി​വ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ലു​ണ്ട്. ട്രെ​യി​നി​ൽ ല​ഭ്യ​മാ​യ ക്ലാ​സ്, യാ​ത്രാ തു​ക എ​ന്നി​വ​യും ഒ​രു പേ​ജി​ൽ​ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ സു​നീ​ത്​ ​ശ​ർ​മ​യെ ​െറ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​റാ​യും നി​യ​മി​ക്കാ​ൻ നി​യ​മ​ന ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. 

Tags:    
News Summary - Railways new website and app; Meals, restrooms and hotels can also be booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.