നീലക്കുറിഞ്ഞി: സഞ്ചാരികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: നീലക്കുറിഞ്ഞി പൂത്തത്​ കാണാനായി എത്തുന്ന സഞ്ചാരികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി. ഒക്​ടോബർ 22, 23, 24 തീയതികളിൽ മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന്​ വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തി കെ.എസ്.ആർ.ടി.സി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജങ്​ഷനിലേക്കും പോകണം.

കുമളി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽനിന്ന്​ വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും ഉടുമ്പൻചോല ജങ്ഷനിൽ നിർത്തി കെ.എസ്.ആർ.ടി.സി ബസുകളിൽ സന്ദർശനസ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജങ്​ഷനിലേക്കും പോകണം. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക. പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്.

പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കണം. ചെറിയ വാഹനങ്ങൾ പൊലീസിന്‍റെ നിർദേശാനുസരണം പാർക്ക് ചെയ്യണം. മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്ത യാത്രക്കാർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴി പോകണം. 

Tags:    
News Summary - restriction for visiting Neelakurinji blooming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.