മണാലി: ലേഹ്-മണാലി ഹൈവേയിലെ റോഹ്ത്തങ് ടണൽ (അടൽ ടണൽ) സെപ്റ്റംബർ അവസാനവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 10,171 അടി ഉയരത്തിൽ റോഹ്ത്തങ് പാസിന് താഴെയായിട്ട് ഹിമാലയത്തിലെ പിർപൻജാൽ റേഞ്ചിലാണ് തുരങ്കം നിർമിച്ചിട്ടുള്ളത്. 8.8 കിലോമീറ്ററാണ് ഇതിെൻറ ദൂരം. 3200 കോടി രൂപയാണ് ചെലവ്.
2010ലാണ് ഇതിെൻറ നിർമാണം ആരംഭിച്ചത്. 2017 ഒക്ടോബറിൽ തുരങ്കത്തിെൻറ ഉത്ഖനനം പൂർത്തിയായി. അടുത്തമാസം തന്നെ അടിയന്തര ആവശ്യമുള്ള രോഗികളെ കൊണ്ടുപോകാൻ പാതയിലൂടെ സൗകര്യമൊരുക്കി. 2019ൽ ഹിമാചൽ പ്രദേശ് സർക്കാറിെൻറ ബസും പരീക്ഷണ ഒാട്ടം തുടങ്ങി.
എന്നാൽ, വായുസഞ്ചാരമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. കോവിഡ് ഭീതി കാരണം നിർമാണം ഇടക്ക് നിലച്ചെങ്കിലും മേയിൽ വീണ്ടും ആരംഭിച്ചു. നിലവിൽ അവാസനഘട്ട പ്രവൃത്തികളാണ് നടക്കുന്നത്.
റോഹ്ത്തങ് പാസിൽനിന്ന് പടിഞ്ഞാറ് ഭാഗത്തായാണ് തുരങ്കത്തിെൻറ ആരംഭം. ലേഹ് ^ മണാലി ഹൈവേയിലെ ടെല്ലിങ് ഗ്രാമത്തിലേക്ക് ഇൗ തുരങ്കമെത്തുന്നത്. റോഹ്ത്തങ് പാസ് നവംബർ മുതൽ മേയ് വരെ മഞ്ഞുമൂടുന്നതിനാൽ മണാലി^സർച്ചു^ലേഹ് റോഡ് ഇത്രയുംകാലം അടഞ്ഞുകിടക്കാറാണ് പതിവ്.
തുരങ്കം വരുന്നതോടെ ഏത് കാലാവസ്ഥയിലും സ്പിതി വാലിയിലെ ജനങ്ങൾക്ക് മണാലിയുമായി റോഡ് മാർഗം ബന്ധപ്പെടാനാകും. മാത്രമല്ല മണാലിക്കും കീലോങ്ങിനുമിടയിൽ 45 കിലോമീറ്റർ ദൂരം കുറയുകയും ചെയ്യും. നിലവിൽ കീലോങ്ങിൽനിന്ന് മണാലിയിലെത്താൻ ആറ് മണിക്കൂർവരെ സമയം പിടിക്കാറുണ്ട്. തുരങ്കം വഴി ഒരു മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും.
സമുദ്രനിരപ്പിൽനിന്ന് 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയാണ് റോഹ്ത്തങ്ങിലേത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരാണ് തുരങ്കത്തിന് നൽകിയിട്ടുള്ളത്.
അതേസമയം, സ്പിതി വാലിയിലേക്കും ലഡാക്കിലേക്കുമുള്ള സഞ്ചാരികളെ പഴയ റോഡ് വഴി കടത്തിവിടുേമാ എന്നതാണ് പലരും ഉറ്റുനോക്കുന്നത്. മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളാലും പച്ചപ്പട്ടുടുത്ത താഴ്വരകളാലും സമ്പന്നമാണ് ഇൗ പാത. മണാലിയിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് റോഹ്ത്തങ് പാസ്. തുരങ്കം വരുേമ്പാൾ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുമോ എന്ന ആശങ്ക സഞ്ചാരികൾക്കുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേക്കുള്ള മറ്റൊരു പാത ശ്രീനഗർ, കാർഗിൽ വഴിയാണ്. ഇൗ പാതയിലെ സോജില പാസിൽ മഞ്ഞുമൂടുന്നതിനാൽ മാസങ്ങളോം ഗതാഗതം തടസ്സപ്പെടാറുണ്ട്. ഇതിന് പരിഹാരമായി 14 കിലോമീറ്റർ നീളത്തിൽ ഇവിടെയും ടണൽ നിർമിക്കാൻ പദ്ധതിയുണ്ട്. ചൈനയുടെയും പാകിസ്താെൻറയും അതിർത്തി പ്രദേശങ്ങളായതിനാൽ ഇൗ റൂട്ടുകൾ ഇന്ത്യയെ സംബന്ധിച്ച് വളരെ തന്ത്രപ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.