ബാലുശ്ശേരി: സുരക്ഷസംവിധാനം ഒരുക്കാൻ അധികാരികളില്ല, കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം അടഞ്ഞുതന്നെ. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കരിയാത്തുംപാറയിൽ ഇടക്കിടെയുണ്ടാകുന്ന മുങ്ങിമരണം കാരണം ഒരു മാസത്തോളമായി റിസർവോയർ ഭാഗത്തേക്ക് സന്ദർശകപ്രവേശനം നിരോധിച്ചിരിക്കയാണ്.
റിസർവോയറിെൻറ പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങുന്ന വിനോദസഞ്ചാരികളാണ് ഏറെയും അപകടത്തിൽപെട്ടത്.
ഒക്ടോബർ 18ന് തലശ്ശേരി പാനൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് അവസാനമായി മുങ്ങിമരിച്ചത്. മൂന്നു വർഷത്തിനിടെ വിദ്യാർഥികളടക്കം 13 പേർക്കാണ് പാറക്കടവ് ഭാഗത്ത് ജീവൻ നഷ്ടപ്പെട്ടത്.ഒഴിവുദിവസങ്ങളിൽ നൂറുകണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്.
എന്നാൽ, സന്ദർശകരെ നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങൾ കൊടുക്കാനോ സുരക്ഷജീവനക്കാരോ ഗൈഡുകളോ ഇല്ല. ഇറിഗേഷൻ വകുപ്പിെൻറ കീഴിലുള്ള സ്ഥലമായതിനാൽ പഞ്ചായത്തോ ടൂറിസം വകുപ്പോ ഇവിടേക്ക് മതിയായ ശ്രദ്ധ കൊടുക്കാറില്ല. അപകടങ്ങൾ പതിവായതിനാൽ ഇറിഗേഷൻ വകുപ്പ് റോേഡാരത്ത് മതിൽ നിർമിച്ച് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പല വഴിക്ക് റിസർവോയർ തീരത്തേക്ക് ഇറങ്ങുന്നുണ്ട്. ഗേറ്റ് നിർമാണം ഇപ്പോഴും ഭാഗികമായേ പൂർത്തിയായിട്ടുള്ളൂ.
ഫോട്ടോഷൂട്ടിനും ഹ്രസ്വചിത്ര നിർമാണത്തിനുമായി പല ഭാഗങ്ങളിൽനിന്നും ആൾക്കാർ വാഹനത്തിൽ എത്തുന്നുണ്ട്. നിരവധി വിനോദസഞ്ചാരികളും ദിനംപ്രതി വാഹനങ്ങളിലെത്തുന്നുണ്ട്. നിരോധനം ഏർപ്പെടുത്തിയെന്ന ബോർഡല്ലാതെ സുരക്ഷ ഉറപ്പുവരുത്താൻ ജീവനക്കാർ ഇവിടെയില്ല.
ഇത്രയൊക്കെ അപകടമരണങ്ങൾ ഉണ്ടായിട്ടും അപകട മേഖലയായ പാറക്കടവ് ഭാഗത്ത് മതിയായ സുരക്ഷസംവിധാനം ഒരുക്കാൻ ഇറിഗേഷൻ വകുപ്പ് തയാറായിട്ടില്ല. പ്രാദേശിക ടൂറിസം മാനേജ്മെൻറ് കമ്മിറ്റി രൂപത്കരിച്ചശേഷം മാത്രമേ കരിയാത്തുംപാറയിൽ ഇനി വിനോദസഞ്ചാരം സാധ്യമാക്കുകയുള്ളൂ എന്ന നിലപാടിലാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ.
നിലവിൽ കല്ലാനോട് തോണിക്കടവിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പ്രവേശന ഫീസ് ഈടാക്കിയാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.
കക്കയം ഡാം സൈറ്റിൽ ഹൈഡൽ ടൂറിസം പദ്ധതിയുടെ കീഴിലുമാണ് വിനോദസഞ്ചാര പ്രവർത്തനം.
ടൂറിസം പ്രമോഷൻ കൗൺസിൽ നിയന്ത്രണം ഏറ്റെടുത്ത് സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.