മങ്കട: ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയും നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിലൂടെയും സൈക്കിളിൽ ചുറ്റി മങ്കട സ്വദേശി പിലാത്തോടൻ ഷംസീദ് തിരിച്ചെത്തി. 2021 നവംബർ 29നാണ് ലഹരിവിരുദ്ധ സന്ദേശവുമായി ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും അയൽരാജ്യമായ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കും ഷംസീദ് യാത്ര തിരിച്ചത്.
19,683 കിലോമീറ്റർ സൈക്കിൾ യാത്ര പുതിയ അനുഭവമായതായും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാനായതായും ഷംസീദ് പറഞ്ഞു. ഡി.വൈ.എഫ്.ഐ മങ്കട മേഖല കമ്മിറ്റി ഷംസീദിന് സ്വീകരണം നൽകി.
മേഖല സെക്രട്ടറി അലി അക്ബർ ഷംസീദിനെ പൊന്നാടയണിയിച്ചു. ചരിത്രകാരൻ വിപിൻ ചന്ദ്ര രചിച്ച ആധുനിക ഇന്ത്യ എന്ന പുസ്തകം ഉണ്ണി മാമ്പറ്റ ഷംസീദിന് സമ്മാനിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഹഫീദ്, ഗഫൂർ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അഫ്സൽ, അഫ്സൽ ചേരിയം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.