എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിനെടുത്ത സഞ്ചാരികൾക്ക് സ്വാഗതമേകി സ്പെയിൻ. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സ്പെയിൻപുറത്ത് വിട്ടത്. എല്ലാ രാജ്യത്ത് നിന്നുമുള്ള സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം രംഗത്ത് ഉണർവുണ്ടാകുമെന്നും അതുവഴി സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ.
സ്പെയിൻ ഇപ്പോൾ സഞ്ചാരികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്ന് ആരോഗ്യമന്ത്രി കരോളിന ഡാറിസ് പറഞ്ഞു. വിനോദസഞ്ചാര രംഗത്തെ നായകത്വം തിരികെ പിടിക്കുകയാണ് സ്പെയിനിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്പയിനിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന യു.കെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താത്തത് തിരിച്ചടിയാവുന്നുണ്ട്.
സ്പെയിനിലെത്തുന്ന വാക്സിനെടുക്കാത്ത യുറോപ്യൻ സഞ്ചാരികൾക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചും രാജ്യത്ത് പ്രവേശിക്കാം. ക്രൂയിസ് ബോട്ടുകളുടെ സർവീസും വൈകാതെ തുടങ്ങും. മാൽഗ എയർപോർട്ടിലേക്ക് യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും സഞ്ചാരികളെത്തുമെന്നാണ് റിപ്പോർട്ട്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചാണ് സ്പെയിൻ സമ്പദ്വ്യവസ്ഥയുടെ നിലനിൽപ്പ്. അതുകൊണ്ട് വീണ്ടും സഞ്ചാരികളെത്തുന്നത് രാജ്യത്തിന് ഗുണകരമാവുമെന്നാണ് സ്പെയിൻ സർക്കാറിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.