ബേപ്പൂർ: യാത്രചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന 'സ്വതന്ത്ര യാത്രിക പദ്ധതി'ക്ക് വ്യാഴാഴ്ച ബേപ്പൂരിലെ ഗോതീശ്വരത്ത് തുടക്കമാവും. ബേപ്പൂർ നിയോജക മണ്ഡലത്തിലാണ് പദ്ധതിക്ക് ആരംഭം കുറിക്കുന്നത്. രാജ്യത്തുതന്നെ ആദ്യമായാണ് സർക്കാർ പങ്കാളിത്തത്തോടെ സ്ത്രീകൾക്ക് മാത്രമായി ഒരു വിനോദയാത്ര പദ്ധതി നടപ്പാക്കുന്നത്. ഫ്ലാഗ് ഓഫ് രാവിലെ ഒമ്പതിന് ഗോതീശ്വരം ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
'വേൾഡ് ഓഫ് വുമൺ' എന്ന സ്വതന്ത്ര സംഘടന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇരുചക്ര വാഹന യാത്ര നടത്താൻ താല്പര്യമുള്ള സ്ത്രീകൾക്ക് സംഘടന സഹായം ഒരുക്കും.
ബേപ്പൂരിൽ ആരംഭിക്കുന്ന പദ്ധതി വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സുരക്ഷിതമായ ഹോംസ്റ്റേ, പൊലീസ് സഹായം, ഹോട്ടൽ ശൃംഖലകളുമായുള്ള സഹകരണം തുടങ്ങിയവ പ്രത്യേകം നടപ്പാക്കുന്ന കാര്യവും ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.