ഫുക്കറ്റ്: കോവിഡിനെ തുടർന്ന് അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാനൊരുങ്ങി തായ്ലാൻഡ്. ഒക്ടോബർ ഒന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. എങ്കിലും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കില്ല.
തുടക്കത്തിൽ ഫുക്കറ്റിൽ മാത്രമാവും വിനോദ സഞ്ചാരികളെ അനുവദിക്കുക. ഫുക്കറ്റിലെത്തുന്നവർ 14 ദിവസം എതെങ്കിലുമൊരു ബീച്ച് റിസോർട്ടിൽ ക്വാറൻറീൻ പൂർത്തിയാക്കണം. ക്വാറൻറീൻ തുടങ്ങുേമ്പാഴും അവസാനിക്കുേമ്പാഴും കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. ഈ രണ്ട് ടെസ്റ്റുകളുടേയും ഫലം നെഗറ്റീവായാൽ വിനോദസഞ്ചാരികൾക്ക് ഫുക്കറ്റിൽ വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കും.
ഫുക്കറ്റല്ലാതെ മറ്റ് വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കുകയാണെങ്കിൽ 14 ദിവസത്തിന് പുറമേ അവിടെ ഏഴ് ദിവസം ക്വാറൻറീനിൽ കഴിയണം. തുടർന്ന് മൂന്നാമതും കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. വിനോദസഞ്ചാരികൾ 30 ദിവസമെങ്കിലും തായ്ലാൻഡിൽ താമസിക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്തിയേക്കും. തായ്ലാൻഡ് വിനോദസഞ്ചാര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തായ്ലാൻഡ് ജി.ഡി.പിയുടെ 20 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.