തായ്‌ലാൻഡ് സന്ദർശിക്കുന്ന വിദേശികൾക്ക് ക്വാറന്‍റീൻ നിബന്ധനകൾ ലഘൂകരിക്കാനൊരുങ്ങി അധികൃതർ. രാജ്യത്തെ ടൂറിസം മേഖലയെ വീണ്ടും ഉത്തേജിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. കോവിഡ് വരുത്തിവെച്ച ആഘാതങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം സന്ദർശകരെ വീണ്ടും സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം.
നിബന്ധനങ്ങൾ ലഘൂകരിക്കാനുള്ള നിർദേശം സെന്‍റർ ഫോർ കോവിഡ് അഡ്മിനിസ്ട്രേഷൻ പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ രാജ്യത്ത് എത്തുന്നവർ ഹോട്ടലിൽ രണ്ടാഴ്ച നിർബന്ധിത ക്വാറൻീനിൽ കഴിയണം. പുതിയ നിർദേശപ്രകാരം മൂന്ന് ദിവസത്തിനുശേഷം റൂമിൽനിന്ന് പുറത്തിറങ്ങാം. എന്നാൽ, ഹോട്ടലിന് പുറത്തുപോകാൻ കഴിയില്ല.
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചാണ് മുന്നോട്ടപോകുന്നത്. ലോക്ഡൗൺ വലിയ പ്രതിസന്ധിയാണ് ഈ മേഖലയിൽ വരുത്തിവെച്ചത്.
പുതിയ നിർദേശം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ക്രാബി, ഫുക്കറ്റ് എന്നിവിടങ്ങളിലാകും ആദ്യം ആരംഭിക്കുക. അതിമനോഹരമായ ബീച്ചുകൾ നിറഞ്ഞ പ്രദേശങ്ങളാണ് ഇവ. അതേസമയം, വാക്സിനേഷൻ സ്വീകരിച്ച സഞ്ചാരികൾക്ക് ജൂലൈ ഒന്ന് മുതൽ ക്വാറൻറീനില്ലാതെ രാജ്യം സന്ദർശിക്കാനുള്ള നിർദേശവും തായ്‌ലാൻഡ് മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.