തേ​ക്ക​ടിയിലെ ബോ​ട്ട് സ​വാ​രി നി​ർ​ത്തി​വെ​ച്ച നി​ല​യി​ൽ

തേക്കടിയിൽ ബോട്ട് സവാരി നിർത്തി

കുമളി: കനത്ത മഴയെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികൾക്കൊപ്പം തേക്കടി തടാകത്തിലെ ബോട്ട് സവാരിയും നിർത്തി. ജില്ലയിലെ ടൂറിസം പരിപാടികൾ ഈ മാസം നാല് വരെ നിർത്തിവെക്കാൻ കലക്ടർ നിർദേശം നൽകിയിരുന്നു.

പതിവിന് വിപരീതമായി സഞ്ചാരികളുടെ തിരക്കുണ്ടായിരുന്ന തേക്കടിയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരക്കുള്ള ബോട്ട് സവാരിക്ക് സഞ്ചാരികൾ തയാറെടുക്കുന്നതിനിടെയാണ് പരിപാടികൾ നിർത്തിവെച്ച് അറിയിപ്പ് എത്തിയത്. പെരിയാർ വനമേഖലയിലെ മുഴുവൻ ഇക്കോ ടൂറിസം പരിപാടികളും നിർത്തിയിട്ടുണ്ട്.

Tags:    
News Summary - The boat ride stopped at Thekkady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.