യാത്രാ ആവശ്യാർത്ഥമുള്ള കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിന് ഒമ്പത് മാസത്തെ കാലാവധി നിശ്ചയിച്ച് യൂറോപ്യൻ യൂനിയൻ. ലോകത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. യൂറോപ്യൻ യൂനിയനുള്ളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ നിബന്ധന. അതേസമയം, മറ്റു നിബന്ധനകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് യൂറോപ്യൻ യൂനിയൻ ജസ്റ്റിസ് കമീഷണർ ദിദിയർ റെയ്ൻഡേഴ്‌സ് പറഞ്ഞു.
പുതിയ നിയമം 2022 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും. 27 യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ ഇത് ബാധകമാകും. ഭൂരിപക്ഷം യൂറോപ്യൻ യൂനിയൻ സർക്കാറുകളും ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
പുതിയ നിയമം അനുസരിച്ച് യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ ഒമ്പത് മാസത്തിനുള്ളിൽ പൂർണമായും വാക്സിൻ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. അതേസമയം, വാക്സിൻ എടുത്തവരാണെങ്കിലും ചില രാജ്യങ്ങൾ ആർ.ടി.പി.സി.ആർ, ക്വാറന്‍റീൻ എന്നിവ ആവശ്യപ്പെടുന്നുണ്ട്. ഇറ്റലി, ഗ്രീസ്, അയർലൻഡ്, സൈപ്രസ്, ഓസ്ട്രിയ, പോർച്ചുഗൽ, ലാത്വിയ എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.