കുവൈത്ത് സിറ്റി: ഈ വർഷത്തെ സീസൺ അവസാനിക്കുന്നതിനാൽ ജഹ്റ റിസർവിലേക്ക് ഇനി സന്ദര്‍ശകരെ സ്വീകരിക്കില്ലെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു. ഈ സീസണിൽ 3,000 ലേറെ പേരാണ് നാച്വറൽ റിസർവ് സന്ദര്‍ശിച്ചത്.
അതോറിറ്റിയുടെ വെബ്സൈറ്റ് വഴി മുന്‍കൂട്ടി അനുമതി എടുത്ത പൊതുജനങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചത്. മുൻകൂർ റിസർവേഷൻ ഇല്ലാതെ റിസർവ് സന്ദർശിച്ച ആയിരക്കണക്കിന് പേരില്‍നിന്നും പിഴ ഈടാക്കിയതായി അതോറിറ്റി അറിയിച്ചു. ഈ വര്‍ഷത്തെ സീസൺ മികച്ച വിജയമായിരുന്നു. ആദ്യമായി രാജ്യത്തെ വിവിധ എംബസികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹ്റ റിസർവിലേക്ക് യാത്രകൾ സംഘടിപ്പിച്ചതായും എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി പറഞ്ഞു.
കുവൈത്തിന്റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്ത് പത്തൊമ്പത് കിലോമീറ്റര്‍ ചുറ്റളവിലാണ് അപൂര്‍വയിനം പക്ഷികളുടെയും ജീവി വർഗങ്ങളുടെയും ആവാസ കേന്ദ്രമായ ജഹ്റ റിസര്‍വ്. കുവൈത്തിലെത്തുന്ന തീർഥാടന പക്ഷികളുടെ പ്രധാന കേന്ദ്രവുമാണ് ജഹ്റ. വിവിധയിനം സസ്യങ്ങളും മനോഹരമായ ശുദ്ധ ജല തടാകവും ഉള്‍ക്കൊള്ളുന്നതാണ് പ്രദേശം.
നഗരത്തിന്റെ അന്തരീക്ഷത്തിൽനിന്ന് ഒഴിഞ്ഞ് സസ്യങ്ങളുടെയും ശുദ്ധജലത്തിന്റെയും പക്ഷികളുടെയും സാന്നിധ്യത്തിൽ കഴിയാൻ നിരവധി പേർ ഇവിടം തിരഞ്ഞെടുക്കാറുണ്ട്.
പക്ഷിനിരീക്ഷകരുടെയും, ഫോട്ടോഗ്രാഫർമാരുടെയും പ്രധാന ഇടവുമാണിത്. ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നാച്വറിന്റെ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ജഹ്റ നാച്ചുറല്‍ റിസര്‍വ് ഇടംപിടിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിനിടയിലും ജഹ്റയിലെ പ്രകൃതിയെ പച്ചപ്പണിയിച്ച് നിലനിർത്തിയതിന്റെ പേരിലായിരുന്നു ഈ അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.