തേക്കടിയിൽ സഞ്ചാരികൾക്ക്​ തിരിച്ചടിയായി നിരക്ക് വർധന

കുമളി: ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ സഞ്ചാരികളെക്കൊണ്ട് നിറയുമ്പോഴും തേക്കടിയിലേക്ക് ആരും എത്തുന്നില്ല. പെരിയാർ കടുവ സങ്കേതത്തിലെ നിയന്ത്രണങ്ങളും വൻ നിരക്ക്​ വർധനയുമാണ് സഞ്ചാരികളെ തേക്കടിയോട് വിടപറയിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ജില്ലയിലെ വാഗമൺ, മൂന്നാർ, ചെല്ലാർകോവിൽ ഉൾ​െപ്പടെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്കാണനുഭവപ്പെടുന്നത്​. എന്നാൽ, തേക്കടിയിൽ സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.

കോവിഡി​െൻറ ഭാഗമായി നിരക്കുകളിൽ വൻവർധന വരുത്തിയത് അഭ്യന്തര വിനോദസഞ്ചാരികളെ തേക്കടി വിട്ട് മറ്റ് മേഖലകളിലേക്കുപോകാൻ നിർബന്ധിതരാക്കി. കോവിഡിന് മുമ്പ് 255 രൂപയായിരുന്ന ബോട്ട് ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 385 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഇതോടൊപ്പം പ്രവേശ ഫീസ് 45ൽ നിന്നും 70 ആയും ബസ്​ നിരക്ക് 20ൽ നിന്നും 30 ആയും വർധിപ്പിച്ചു.

തടാകത്തിലൂടെയുള്ള ബോട്ട് സവാരികളുടെ എണ്ണം അഞ്ചിൽനിന്ന്​ രണ്ടായി കുറച്ചതും തിരിച്ചടിയായി. ഇത് വീണ്ടും അഞ്ച്​ ട്രിപ്പായി പുനഃസ്ഥാപിച്ചെങ്കിലും നിരക്ക് കുറക്കാത്തത് പ്രതിസന്ധിയായി തുടരുന്നു.കോവിഡിനെ തുടർന്ന് തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖല തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

സ്വകാര്യ മേഖലയിലെ മിക്ക ഹോട്ടൽ, റിസോർട്ട്, ഹോം സ്​റ്റേ എന്നിവയെല്ലാം നിരക്കുകൾ മൂന്നിലൊന്നായി താഴ്ത്തിയാണ് സഞ്ചാരികളെ ആകർഷിക്കാൻ ശ്രമം നടത്തുന്നത്.

ഇതിനിടയിലാണ് വനം-കെ.ടി.ഡി.സി നിരക്ക് വർധന വിനോദസഞ്ചാര മേഖലക്ക്​ തിരിച്ചടിയാവുന്നത്.

Tags:    
News Summary - Thekkady: Fare hike a setback for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.