ക​ണ്ണൂ​രി​ൽ നിന്ന് മൂ​ന്നാ​റി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര​യു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി

ക​ണ്ണൂ​ര്‍: കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ണൂ​ർ യൂ​നി​റ്റി​ലെ ബ​ജ​റ്റ്​ ടൂ​റി​സം സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫെ​ബ്രു​വ​രി 27 മു​ത​ൽ ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങു​ന്ന​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നും ഇ​ടു​ക്കി ഹൈ​റേ​ഞ്ചി​ലേ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​ല്ലാ​സ​യാ​ത്ര സാ​ധ്യ​മാ​കും.

മൂ​ന്നാ​റി​ലെ തേ​യി​ല ഫാ​ക്ട​റി, ടീ ​മ്യൂ​സി​യം, ടോ​പ് സ്റ്റേ​ഷ​ൻ, കു​ണ്ട​ള ത​ടാ​കം, ഇ​ക്കോ പോ​യ​ന്റ്, മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ട്, ഫ്ല​വ​ർ ഗാ​ർ​ഡ​ൻ എ​ന്നി​വ​യാ​ണ് യാ​ത്ര​യി​ൽ കാ​ണാ​നാ​വു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ൽ എ.​സി സ്ലീ​പ്പ​ർ ബ​സി​ൽ താ​മ​സ​വും കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തും ഉ​ൾ​പ്പെ​ടെ 1850 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഭ​ക്ഷ​ണ ചെ​ല​വും എ​ൻ​ട്രി ഫീ​സും യാ​ത്ര​ക്കാ​ർ വ​ഹി​ക്ക​ണം.

ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ ചെ​റു​സം​ഘ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ മൂ​ന്നാ​ർ ക​ണ്ട് മ​ട​ങ്ങാം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി വ​രെ 9496131288, 8089463675 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. മ​റ്റു സ​മ​യ​ങ്ങ​ളി​ൽ വാ​ട്സ്ആ​പ് വ​ഴി​യും ബു​ക്ക് ചെ​യ്യാം.

Tags:    
News Summary - tour from Kannur to Munnar by KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.