file photo

ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു; കേരളത്തിൽനിന്നുള്ളവർക്കും പ്രവേശനം

ഗൂഡല്ലൂർ: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്​ തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക്​ പ്രവേശനം നൽകുമെന്ന്​ അധികൃതർ അറിയിച്ചു. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്​ ഹൗസ്​, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ്​ പാർക്ക്​ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.

കോവിഡിനെ തുടർന്ന്​​ 2020 മാർച്ചിലാണ്​ ആദ്യമായി ഈ കേന്ദ്രങ്ങൾ അടച്ചിട്ടത്​. മാസങ്ങൾക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ്​ രണ്ടാം വ്യാപനത്തെ തുടർന്ന്​ വീണ്ടും അടച്ചിട്ടു.

ഇതിനിടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികൾക്ക് ഊട്ടിയിലേക്ക് വരാൻ​ അനുവാദം നൽകിയിരുന്നു. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് വിലക്ക് തുടർന്നു.

സഞ്ചാരികൾക്കുള്ള വിലക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാത്തത്തും പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും റിസോർട്ടുകളും ഹോട്ടലുകളും സാമ്പത്തിക പ്രതിസന്ധിലാവുകയും ചെയ്തതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്​.

കേരളം ഒഴികെ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ട്രാൻസ്പോർട്ട് ബസുകളുടെ സർവിസ് തുടങ്ങുമെന്നും അറിയിപ്പുണ്ട്. അതേസമയം, കേരളത്തിൽനിന്ന്​ വരുന്നവർക്ക്​ ഇ-പാസും ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണ്​. 

Tags:    
News Summary - Tourist resorts open in Ooty; Admission for those from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.