ബംഗളൂരു: കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബാരെ ആന ക്യാമ്പിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ആന ക്യാമ്പിലെ ആനക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കാട്ടാന മേഖലയിൽ കറങ്ങിനടക്കുന്നതിനാൽ സഞ്ചാരികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് രണ്ടു ദിവസത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
പരിക്കേറ്റ ഗോപി എന്ന ആനക്ക് ചികിത്സ ലഭ്യമാക്കിവരുകയാണ്. മടിക്കേരി ഡിവിഷൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എ.ടി. പൂവയ്യ, സോമവാർപേട്ട് അസി. ഫോറസ്റ്റ് കൺസർവേറ്റർ ഗോപാൽ, കുശാൽ നഗർ സോണൽ ഫോറസ്റ്റ് ഓഫിസർ കെ.വി. ശിവറാം തുടങ്ങിയവർ ദുബാരെ ക്യാമ്പിലെത്തി. ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടാൻ വനംവകുപ്പ് ശ്രമം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.