നെടുമങ്ങാട്: താലൂക്കിലെ മലയോര വിനോദ സഞ്ചാര മേഖലയിലെ പൊന്മുടിയും പേപ്പാറയും മങ്കയവും തുറക്കുന്നതുംകാത്ത് സഞ്ചാരികൾ. കഴിഞ്ഞ മഴയെത്തുടര്‍ന്നാണ് ഇവയൊക്കെ അടച്ചിട്ടത്. വയനാട് ഉൾപ്പെടെ എല്ലാ ടൂറിസ്റ്റ് സങ്കേതങ്ങളും തുറന്നിട്ടും കാനനഭംഗിയും ജലസമൃദ്ധിയും ഒത്തുചേർന്ന് കോടമഞ്ഞിൽ പുതഞ്ഞ് സഞ്ചാരികളെ മാടിവിളിക്കുമ്പോൾ പൊന്മുടിയും പേപ്പാറയും മങ്കയവും തുറക്കാത്തതിൽ സഞ്ചാരികൾ നിരാശയിലാണ്.
ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പൊന്മുടി തുറക്കാനിടയില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. കഴിഞ്ഞ ഒരുമാസക്കാലമായി പൊന്മുടി യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. കാലവർഷത്തിൽ റോഡുകൾകൂടി ഇടിഞ്ഞതോടെയാണ് പൊന്മുടി അടച്ചിടേണ്ടിവന്നത്. കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയം വരേയുള്ള 12 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും റോഡ് പൊട്ടിത്തകര്‍ന്നും നാശമുണ്ടായത്.
ഹെയര്‍പിന്‍ വളവുകളായ 12, 17, 21 എന്നിവിടങ്ങളിലാണ് റോഡ് വലിയതോതില്‍ ഇടിഞ്ഞുതാണത്. മണ്ണിടിഞ്ഞ് മിക്ക സ്ഥലങ്ങളിലും ഗതാഗതം മുടങ്ങി. മരങ്ങള്‍കൂടി കടപുഴകിയതോടെയാണ് പെട്ടന്നുതന്നെ യാത്ര നിര്‍ത്തിയത്. ഇവിടെ സുരക്ഷാവേലികള്‍ സ്ഥാപിക്കുക, പാര്‍ശ്വഭിത്തികള്‍ കെട്ടി റോഡ് സംരക്ഷിക്കുക, മണ്ണിടിച്ചില്‍ ഒഴിവാക്കുക തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. റോഡിനോട് ചേര്‍ന്നിരിക്കുന്ന വലിയപാറകള്‍ ഇനിയും അപകടഭീഷണി താണ്ടിയിട്ടില്ല. ശക്തമായ മഴയില്‍ നിലംപൊത്താവുന്ന നിരവധിപാറകളും മരങ്ങളും പൊന്മുടി സംസ്ഥാനപാതയില്‍ അപകടകരമായി ശേഷിക്കുന്നുണ്ട്.
കല്ലാറിന് സമീപത്ത് റോഡിെൻറ ഒരുവലിയഭാഗം ഇടിഞ്ഞുതാണ് റോഡ് പകുതിയായതോടെയാണ് പൊന്മുടിയിലേയ്ക്കുള്ള ഗതാഗതം നിര്‍ത്തേണ്ടിവന്നത്. പൊന്മുടി അടഞ്ഞുകിടക്കുന്നതറിയാതെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് സന്ദർശകരുമായി കല്ലാറിലെത്തി മടങ്ങുന്നത്. സ്കൂളുകൾകൂടി അടയ്ക്കുന്നതോടെ സന്ദർശകരുടെ എണ്ണം ഇരട്ടിയാകും. മഴക്കാലത്ത് ഇടിഞ്ഞ റോഡിെൻറ ഭാഗം സംരക്ഷണഭിത്തി കെട്ടി ഗതാഗതം പുനഃസ്ഥാപിക്കാൻ ഇതിനോടകം സാധിക്കുമായിരുന്നു. എന്നാൽ അധികൃതർ നടപടിക്രമങ്ങളുടെ നൂലാമാലകൾ ചൂണ്ടിക്കാട്ടി പ്രശ്നം നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ആക്ഷേപം.
പൊന്മുടി അടച്ചതോടെ വനത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്ന വി.എസ്.എസിലെ 150ല്‍പരം തൊഴിലാളികള്‍ പട്ടിണിയിലായി. കൂടാതെ വനവിഭവങ്ങളായ കാട്ടുതേന്‍, പഴവര്‍ഗങ്ങള്‍, തേയില തുടങ്ങിയവയെല്ലാം വിറ്റ് ആഹാരത്തിന് വഴിതേടിയിരുന്ന തോട്ടംതൊഴിലാളികളും ഉജീവനമാര്ഗമില്ലാതെ വിഷമിക്കുകയാണ്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊന്മുടി വേഗം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പാലോട് രവി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.