കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ മണ്ണീറ കണ്ടെയ്ൻെമൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചു. ഇതോടെ സവാരിക്കായി എത്തിയ സഞ്ചാരികൾ മടങ്ങി. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടവഞ്ചി സവാരി കേന്ദ്രം ആഗസ്റ്റ് 31വരെ അടച്ചിടാൻ തീരുമാനിച്ചത്. പെട്ടെന്നുള്ള തീരുമാനം ആയിരുന്നതിനാൽ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുവാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.
കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി വിനോദസഞ്ചാരികളാണ് കുട്ടവഞ്ചി സവാരിക്കായി ഇതിനകം അടവിയിൽ എത്തിയത്. സാധാരണയായി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവർ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങുക. എന്നാൽ, മണ്ണീറ പൂർണമായി അടച്ചതിനാൽ സഞ്ചാരികൾ നിരാശരായി മടങ്ങേണ്ടിവന്നു. നിരവധിപേർ തേക്കുതോട് പൂച്ചക്കുളം വെള്ളച്ചാട്ടം കാണുന്നതിനുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.