ആലപ്പുഴ: നീണ്ടനാളത്തെ ഇടവേളക്കുശേഷം ഓണാവധി ആഘോഷിക്കാൻ ആലപ്പുഴയിൽ സഞ്ചാരികളുടെ തിരക്ക്. തിരുവോണം, അവിട്ടം ദിനങ്ങളിലാണ് കുട്ടനാടിെൻറ കായൽഭംഗി നുകരാൻ കോഴിക്കോട്, മലബാർ മേഖലയിൽനിന്നടക്കമുള്ളവർ എത്തിയത്.
കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചും ജീവനക്കാർക്ക് വാക്സിനേഷൻ ഉറപ്പാക്കിയുമാണ് ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും കായൽ ചുറ്റുന്നത്. ഏതാനും ദിവസം മുമ്പാണ് ടൂറിസം മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ ആളുകളുടെ എത്തുന്നുണ്ടായിരുന്നെങ്കിലും ഞായറാഴ്ചയാണ് തിരക്ക് വർധിച്ചത്.
traപുന്നമട ഫിനിഷിങ് പോയൻറ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന ബോർഡിങ് പാസ് ഉപയോഗിച്ചാണ് സഞ്ചാരികെള കയറ്റുന്നത്. ശിക്കാരവള്ളങ്ങൾക്കായി ഡി.ടി.പി.സി ഓഫിസിലും പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. ഒരുഡോസ് വാക്സിൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് പ്രവേശനം.
ഞായറാഴ്ച പുന്നമട ഫിനിഷിങ് പോയൻറിൽനിന്ന് 199 ഹൗസ്ബോട്ടുകളും 90 ശിക്കാരവള്ളങ്ങളും പള്ളാത്തുരുത്തിയിൽനിന്ന് 46 ഹൗസ്ബോട്ടുകളും ഡി.ടി.പി.സിയിൽനിന്ന് 90 ശിക്കാരവള്ളങ്ങളുമായി കായൽചുറ്റാനിറങ്ങിയത്. തിരുവോണദിവസം ഫിനിഷിങ് പോയൻറിൽനിന്ന് 76 ഹൗസ്ബോട്ടുകളും 30 ശിക്കാരവള്ളങ്ങളും പള്ളാത്തുരുത്തിയിൽനിന്ന് 26 ഹൗസ്ബോട്ടുകളും ഡി.ടി.പി.സിയിൽനിന്ന് 13 ശിക്കാരവള്ളങ്ങളുമാണ് ഓടിയത്. പലരും നേരേത്ത ബുക്ക് ചെയ്ത് എത്തിയവരായിരുന്നു.
ഇത് ലഭിക്കാത്തവർ ജലഗതാഗത വകുപ്പിെൻറ വേഗയിലും മറ്റ് യാത്രാബോട്ടുകളിലും സഞ്ചരിച്ചാണ് മടങ്ങിയത്. അതേസമയം, രോഗസ്ഥിരീകരണ നിരക്ക് ഉയർന്നുനിൽക്കുന്നതിനാൽ ആലപ്പുഴ ബീച്ച് ഇനിയും തുറന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.