ജമാൽ അബ്ദുൽ നാസർ 

യാത്രകൾ ഇനി അനായാസം

ഇത് യാത്രകളുടെ കാലമാണ്. അന്നത്തെ അന്നത്തിനായി അധ്വാനിക്കുന്നവനും കൈ നിറയെ കാശുള്ളവനും ഒരുപോലെ സ്വപ്നം കാണുന്നതാണ് ഓരോ യാത്രകളും. സാങ്കേതിക വിദ്യയും സൗകര്യങ്ങളും വളർന്നതോടെ യാത്ര എന്നത് അനായാസമായ പ്രക്രിയ ആയി മാറിക്കഴിഞ്ഞു. രാവിലെ പുറപ്പെട്ട് ലോകത്തിന്‍റെ ഏത് മൂലയിൽ വേണമെങ്കിലും സഞ്ചരിച്ച് മണിക്കൂറുകൾക്കുള്ളിൽ തിരികെയെത്താൻ പാകത്തിലാണ് കാലത്തിന്‍റെ മാറ്റം.

കോഴിക്കോട്ടങ്ങാടിയിൽ നിന്ന് ബസ് കയറി കൊച്ചിയിലെത്തി ഫുട്ബാൾ മാച്ച് കണ്ട് തിരികെയെത്തുന്ന സമയം മതി യു.എ.ഇയിൽ നിന്ന് ഖത്തറിൽ എത്തി ലോകകപ്പ് കണ്ട് മടങ്ങിയെത്താൻ. അതിവേഗം സംഭവിക്കുന്ന ഈ മാറ്റത്തിന്‍റെ മുൻനിരയിലാണ് യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോസ്മോ ട്രാവലിന്‍റെ സ്ഥാനം. റൺവേയിൽ നിന്ന് കുതിച്ചുയരുന്ന വിമാനം പോലെ ഉയരങ്ങളിലേക്കാണ് കോസ്മോയുടെ യാത്ര.

യു.എ.ഇയുടെ ഔദ്യോഗിക എയർലൈൻ സർവീസായ എയർ അറേബ്യ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കോസ്മോ ട്രാവലിന്‍റെ അമരക്കാരൻ പെരിന്തൽമണ്ണ സ്വദേശി ജമാൽ അബ്ദുൽ നാസറാണ്. പുതിയ കാലത്തെ യാത്ര സാധ്യതകളെ കുറിച്ചും യു.എ.ഇ നൽകുന്ന സൗകര്യങ്ങളെ കുറിച്ചും കോസ്മോ ട്രാവൽ സി.ഇ.ഒ ജമാൽ അബ്ദുൽ നാസർ സംസാരിക്കുന്നു.

യാത്രാ മേഖലക്ക് യു.എ.ഇ നൽകുന്ന പിന്തുണ

ഇതൊരു ഗ്ലോബൽ ഡെസ്റ്റിനേഷനാണ്. ലോകത്തിന്‍റെ ഏത് ഭാഗത്തുള്ളവർക്കും ഏത് നിമിഷവും ഇവിടേക്ക് വരാം, പോകാം. ലോകത്തിന് മുന്നിൽ യു.എ.ഇയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. അനായാസം വിസ നടപടികൾ പൂർത്തീകരിക്കാൻ കഴിയും. ഇതിലെല്ലാമുപരി, ഇവിടെ എല്ലാം പോസിറ്റീവാണ്. ഓരോ മാസവും പുതിയ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, ഹോട്ടലുകൾ തുടങ്ങുന്നു, ലോകോത്തര മേളകൾ നടക്കുന്നു... ഏതൊരാൾക്കും ബിസിനസ് ചെയ്യാനും വിജയിപ്പിച്ചെടുക്കാനുമുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ട്. ഗോൾഡൻ വിസ പോലുള്ള നടപടികൾ അതിന് ഉദാഹരണമാണ്.

ഭാവിയിലേക്ക് നോക്കുന്ന ഭരണകൂടമാണ് യു.എ.ഇയിലുള്ളത്. അതിവേഗം വളരുന്ന ഈ നാട്ടിൽ മാറ്റങ്ങളും വേഗത്തിലാണ് സംഭവിക്കുന്നത്. ആ വേഗതക്കൊപ്പം യാത്ര ചെയ്യുന്നവർക്ക് വിജയിക്കാൻ കഴിയും. ടെക് ഹബായതിനാൽ പുതിയ സാങ്കേതിക വിദ്യകൾ ആദ്യം തന്നെ ഇവിടെ പരീക്ഷിക്കുന്നു. യാത്ര മേഖലയിൽ അതിവേഗം നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

മഹാമാരി ഉയർത്തിയ വെല്ലുവിളി:

എല്ലാ മേഖലയെയും ബാധിച്ചത് പോലെ കോവിഡിന്‍റെ വരവ് തുടക്കത്തിൽ ട്രാവൽ മേഖലയെയും ബാധിച്ചിരുന്നു. എന്നാൽ, ആദ്യത്തെ മാസങ്ങൾ മാറ്റി നിർത്തിയാൽ യാത്രാ മേഖലക്ക് കോവിഡിന്‍റെ വരവ് ഗുണം ചെയ്തു എന്ന് പറയേണ്ടി വരും. എല്ലാവർക്കും റീ സെറ്റിങ് സമയാമായിരുന്നു അത്. ചെലവ് ചുരുക്കി സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാമെന്ന് കാണിച്ച് തന്നത് കോവിഡ് കാലമാണ്. വി ഷേപ്പിലായിരുന്നു എല്ലാവരുടെയും ഗ്രാഫ്.

മുകളിൽ നിന്ന് താഴേക്ക് വീണെങ്കിലും വീണ്ടും ഉയർച്ചയുണ്ടായി. ലോക്ഡൗൺ അവസാനിച്ച് രണ്ടാം മാസം മുതൽ തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു ട്രാവൽ മേഖല. കോവിഡിന് മുൻപുണ്ടായിരുന്ന ഓൺലൈൻ ട്രാവൽ സംവിധാനങ്ങളെ ജനങ്ങൾ കൈയൊഴിയുകയും ബ്രാഞ്ചുകൾ തേടിയെത്തുകയും ചെയ്തു. ട്രാവൽ ഏജൻസികളോട് ജനങ്ങൾക്കുള്ള വിശ്വാസ്യത വർധിച്ചു.

കോവിഡിന്‍റെ സമയത്ത് ഈ രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ആ സമയത്തും യു.എ.ഇ തുറന്നിരിക്കുകയായിരുന്നു. സംരംഭകർക്ക് കൈത്താങ്ങാകുന്ന നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായി. ഫീസുകളിലും വാടകയിലും ഇളവ് നൽകി.

വിസ കാലാവധി സൗജന്യമായി നീട്ടി. പണം അടക്കാനുള്ളവർക്ക് കൂടുതൽ കാലം അവധി നൽകുകയും തവണകളായി അടക്കാൻ സംവിധാനമേർപ്പെടുത്തുകയും ചെയ്തു. ബാങ്കുകൾ വിട്ടുവീഴ്ച ചെയ്തു. അങ്ങിനെ, ജനങ്ങളെയും സംരംഭകരെയും ട്രാവൽ മേഖലയെയും ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊണ്ടത്.

ട്രാവൽ മേഖലയിൽ കോസ്മോയുടെ സ്ഥാനം

എയർ അറേബ്യ എവിടെയെല്ലാമുണ്ടോ, അവിടെയെല്ലാം കോസ്മോയുമുണ്ട്. 2010 ജനുവരിയിലാണ് കോസ്മോ തുടങ്ങിയത്. എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കണം എന്ന ലക്ഷ്യം ആരംഭം മുതലുണ്ടായിരുന്നു. അതിനാലാണ് കോസ്മോ എന്ന പേര് നൽകിയത്. ഇന്ന് 200 കോടി ദിർഹം വിറ്റുവരവുള്ള സ്ഥാപനമായി മാറി. 80 ബ്രാഞ്ചുകളിലായി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന 800ഓളം ജീവനക്കാരുണ്ട്.

ലോകത്തിന്‍റെ ഏത് ഭാഗത്തേക്ക് യാത്ര ചെയ്യണമെങ്കിലും അതിനുള്ള സംവിധാനം കോസ്മോ ഒരുക്കും. അതിനുള്ള പാക്കേജുകളും സേവന സൗകര്യങ്ങളുമുണ്ട്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ധനികർക്കുമെല്ലാം ഒരുപോലെ സമീപിക്കാവുന്ന സംവിധാനമാണുള്ളത്.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം സമീപിക്കാം. ആറ് ജി.സി.സി രാജ്യങ്ങളിലും ഇന്ത്യ, ഈജിപ്ത്, ജോർഡൻ, ഇറാഖ്, അർമേനിയ എന്നീ രാജ്യങ്ങളിലും കോസ്മോയുണ്ട്. 2016 മുതലാണ് ഇന്ത്യയിൽ ചുവടുറപ്പിച്ചത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ കോസ്മോയുടെ സേവനം ലഭിക്കും.

വിനോദ സഞ്ചാരം, തീർഥാടനം, സാഹസിക യാതകൾ, വിദ്യാഭ്യാസ യാത്രകൾ, കോർപറേറ്റ് യാത്രകൾ എന്നിവക്കുള്ള ഹോളിഡേ പാക്കജുകൾ കോസ്മോ നൽകുന്നുണ്ട്. യോഗങ്ങൾ ചേരുന്നതിനുള്ള കോൺഫറൻസ് ഹാൾ മുതൽ താമസം, ഭക്ഷണം, വിസ, ടിക്കറ്റ്, രജിസ്ട്രേഷൻ എന്നിവയെല്ലാം ഉൾപെട്ട പാക്കേജുകളും കോസ്മോയുടെ പ്രത്യേകതയാണ്.

'എല്ലാ യാത്രാസംവിധാനങ്ങൾക്കുമായി ഒരൊറ്റ സ്റ്റോപ്പ്' എന്നതാണ് കോസ്മോയുടെ ആപ്തവാക്യം. അതിനോട് നീതി പുലർത്തുന്ന രീതിയിലാണ് പ്രവർത്തനവും.

Tags:    
News Summary - Travels are no longer easy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.