ഇസ്തംബൂൾ: അമേരിക്കയും സൗദിയുമടക്കം ആറുരാജ്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച് തുർക്കിയ. വിനോദസഞ്ചാരികളെ ആകർഷിക്കാനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഇളവ് പ്രഖ്യാപിച്ചത്.
ഇതുസംബന്ധിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഉത്തരവ് ശനിയാഴ്ച തുർക്കിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഒമാൻ, അമേരിക്ക, ബഹ്റൈൻ, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുക.
ഓരോ 180 ദിവസത്തിനുമിടയിൽ 90 ദിവസം വരെ വിസയില്ലാതെ ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തുർക്കിയ സന്ദർശിക്കാം. 2016ൽ ഖത്തറിനും 2017ൽ കുവൈത്തിനും ഈ ഇളവ് നൽകിയിരുന്നു.
ഈ വർഷം നവംബർ വരെയുള്ള 11 മാസത്തിനിടെ 52.7 ദശലക്ഷം വിനോദസഞ്ചാരികൾ രാജ്യത്തെത്തിയതായി തുർക്കിയ സാംസ്കാരിക വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.