കോവിഡ്​: ചാർധാം യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്​ സർക്കാർ

ഡെറാഡൂൺ: രാജ്യത്തെ കോവിഡ്​ രണ്ടാം തരംഗത്തി​െൻറ പശ്​ചാത്തലത്തിൽ ചാർധാം യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്​ സർക്കാർ. മെയ്​ 14 മുതൽ ആരംഭിക്കേണ്ട യാത്രയാണ്​ ഒഴിവാക്കുന്നത്​. ചാർധാം യാത്രയിൽ ഉൾപ്പെടുന്ന നാല്​ ക്ഷേത്രങ്ങളിലും പൂജാരിമാർക്കും സഹായികൾക്കും മാത്രമാണ്​ പ്രവേശനമുണ്ടാവുക.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്താണ്​ ചാർധാം യാത്ര റദ്ദാക്കുന്ന വിവരം അറിയിച്ചത്​. ​നേരത്തെ കോവിഡ്​ അതിതീവ്രമായി തുടരു​േമ്പാഴും ഹരിദ്വാറിൽ കുംഭമേള നടത്തിയത്​ വിവാദമായിരുന്നു. രാജ്യത്ത്​ വലിയ രീതിയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കാൻ കുംഭമേളയും കാരണമായെന്ന്​ വിമർശനമുയർന്നിരുന്നു.

ഉത്തരാഖണ്ഡിലെ ബദ്രിനാഥ്​, കേദാർനാഥ്​, ഗംഗോത്രി, യമുനോത്രി തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ്​ ചാർധാം. മെയ്​ പകുതിയോടെയാണ്​ തീർഥാടനത്തിനായി ക്ഷേത്രങ്ങൾ തുറക്കുക. നവംബർ വരെ തീർഥാടനം നീണ്ടു നിൽക്കും. 

Tags:    
News Summary - Uttarakhand govt suspends Char Dham yatra in wake of rising Covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.