അ​ൽ​ഹ​ജ​ർ ച​രി​ത്ര ന​ഗ​ര​ക്കാ​ഴ്ച

'അൽഹജർ' ചരിത്രനഗരത്തിലൂടെ ഇനി വെർച്വൽ ടൂർ നടത്താം

ജിദ്ദ: ലോക പൈതൃകസ്ഥാനമായ അൽഉലയിലെ 'അൽഹജർ' ചരിത്രനഗരം ഇനി 'പ്രതീതി (മെറ്റാവേഴ്സ്) ലോകത്തും'. വെർച്വൽ ടൂർ നടത്തി ത്രിമാന ദൃശ്യമിഴിവിൽ നഗരക്കാഴ്ചകൾ കാണാൻ കഴിയുന്ന സംവിധാനമാണ് വികസിപ്പിക്കുന്നതെന്നും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അൽഉല റോയൽ കമീഷൻ അറിയിച്ചു. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംനേടിയ ആദ്യത്തെ സൗദി പൈതൃക കേന്ദ്രമാണ് അൽഹജർ എന്ന ചരിത്രനഗരം.

ത്രിമാന പരിതഃസ്ഥിതിയിൽ സംവദിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഡിജിറ്റൽ വിവരണമാണ് 'മെറ്റാവേഴ്സ്'. ഡിജിറ്റൽ ലോകത്തേക്കുള്ള അൽഉലയുടെ ആദ്യ പദ്ധതിയാണ് ഇതെന്ന് കമീഷൻ വ്യക്തമാക്കി. അൽഉല ഗവർണറേറ്റാണ് ഈ സാങ്കേതിക സംവിധാനം വികസിപ്പിക്കുന്നത്.'ഡിസെൻട്രലാൻഡ്' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വെർച്വൽ ടൂറിസ്റ്റുകൾക്ക് ലോകത്തെവിടെനിന്നും 360 ഡിഗ്രി ത്രിമാന മിഴിവിൽ 'അൽഹജർ' നഗരത്തിന്റെ തനതായ സവിശേഷതകൾ കാണാൻ സാധിക്കും.

ഈ നഗരത്തിന്റെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങളിലും സംവേദനാത്മക രീതിയിലും അറിയാനും കഴിയും. മെറ്റാവേഴ്സിന്റെ ലോകത്തേക്ക് അൽഹജർ നഗരത്തെ ആദ്യമായി കൊണ്ടുവരുന്നതിനുള്ള നടപടികൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾക്ക് 'കാപ്‌ജെമിനി' ഗ്രൂപ്പിന് കീഴിലെ ഫോറോ എന്ന ആഗോള ക്രിയേറ്റിവ് കൺസൽട്ടൻസിയെ നിയമിച്ചിട്ടുണ്ട്. അൽഉലയിലെ നവീകരണവും സാങ്കേതിക പുരോഗതിയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അതോറിറ്റിയുടെ തന്ത്രത്തെ ഇത് പിന്തുണക്കുമെന്നും റോയൽ കമീഷൻ പറഞ്ഞു.

Tags:    
News Summary - virtual tour through the historical city of 'Alhajar'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.