representative image (courtesy - The Hindu)    

റോഹ്​ത്തങ്​ ടണൽ: മണാലി - ലേഹ്​ റൂട്ടിൽ വിസ്​റ്റാഡം ബസുകൾ വരുന്നു

ഷിംല: സെപ്​റ്റംബറിൽ തുറക്കുന്ന റോഹ്​ത്തങ്​ ടണൽ (അടൽ ടണൽ) വഴി മണാലി - ലേഹ്​ റൂട്ടിൽ വിസ്​റ്റാഡം ബസുകൾ സർവിസ്​ നടത്തുമെന്ന്​ റിപ്പോർട്ട്​. പ്രകൃതിയുടെ മനോഹാരിത കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്ന വലിയ ഗ്ലാസുകളുള്ള വാഹനങ്ങളെയാണ്​ വിസ്​റ്റാഡം എന്ന്​ വിളിക്കുന്നത്​.

തുരങ്കപാത സെപ്​റ്റംബർ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുക്കുമെന്ന്​ ഹിമാചൽ പ്രദേശ്​ മുഖ്യമന്ത്രി ജയ്​ റാം താക്കൂർ അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയുടെ നാമോധയത്തിലാണ്​​ പാത. 2000 ജൂൺ മൂന്നിന്​ വാജ്​പേയിയായിരുന്നു​ ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്​.

വിസ്​റ്റാഡം ബസി​ന്​ ഗ്ലാസിൽ നിർമിച്ച മേൽക്കൂരയാണുണ്ടാവുക. ഇ​തിനാൽ തന്നെ ഹിമാലയത്തി​െൻറ സൗന്ദര്യം യാത്രക്കാർക്ക്​ കൂടുതൽ നുകരാൻ കഴിയും. നിലവിൽ മണാലി - ലേഹ്​ ഹിമാചൽ പ്രദേശ്​ സർക്കാറി​െൻറ സാധാരണ ബസുകൾ സർവിസ്​ നടത്തുന്നുണ്ട്​.

റോഹ്​ത്തങ്​ ടണൽ

രാജ്യത്തി​െൻറ വിവിധ ഹിൽസ്​റ്റേഷനുകളിൽ റെയിൽവേ വിസ്​റ്റാഡം കോച്ചുകൾ ഓടിക്കുന്നുണ്ട്​. ഡാർജിലീങ്​ ഹിമാലയൻ റെയിൽവേ, കൻഗ്ര വാലി റെയിൽവേ, കൽക്ക-ഷിംല റെയിൽവേ, മതേരൻ ഹിൽ റെയി​ൽവേ എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്​.

10,171 അടി ഉയരത്തിൽ റോഹ്​ത്തങ്​ പാസിന്​ താഴെയായിട്ട്​ ഹിമാലയത്തിലെ പിർപൻജാൽ റേഞ്ചിലാണ്​​ തുരങ്കം നിർമിച്ചിട്ടുള്ളത്​​. 8.8 കിലോമീറ്ററാണ്​ ഇതി​െൻറ ദൂരം. 3200 കോടി രൂപയാണ്​ ചെലവ്​​.

2010ൽ​ ഇതി​െൻറ നിർമാണം ആരംഭിച്ചു​. 2017 ഒക്​ടോബറിൽ തുരങ്കത്തി​െൻറ ഉത്​ഖനനം പൂർത്തിയായി. അടുത്തമാസം തന്നെ അടിയന്തര ആവശ്യമുള്ള രോഗികളെ കൊണ്ടുപോകാൻ പാതയിലൂടെ സൗകര്യമൊരുക്കി. 2019ൽ ഹിമാചൽ പ്രദേശ്​ സർക്കാറി​െൻറ ബസും പരീക്ഷണ ഒാട്ടംതുടങ്ങി.

റോഹ്​ത്തങ്​ പാസിൽനിന്ന്​ പടിഞ്ഞാറ്​ ഭാഗത്തായാണ്​ തുരങ്കത്തി​െൻറ ആരംഭം. ലേഹ്​ - മണാലി ഹൈവേയിലെ ടെല്ലിങ്​ ഗ്രാമത്തിലേക്ക്​ ഇൗ തുര​ങ്കമെത്തുന്നത്​. റോഹ്​ത്തങ്​ പാസ്​ നവംബർ മുതൽ മേയ്​ വരെ മഞ്ഞുമൂടുന്നതിനാൽ മണാലി^സർച്ചു^ലേഹ്​ റോഡ്​ ഇത്രയുംകാലം അടഞ്ഞുകിടക്കാറാണ്​ പതിവ്​.

തുരങ്കം വരുന്നതോടെ ഏത്​ കാലാവസ്​ഥയിലും സ്​പിതി വാലിയിലെ ജനങ്ങൾക്ക്​ മണാലിയുമായി റോഡ്​ മാർഗം ബന്ധപ്പെടാനാകും. മാത്രമല്ല മണാലിക്കും കീലോങ്ങിനുമിടയിൽ 45 കിലോമീറ്റർ ദൂരം കുറയുകയും ചെയ്യും. നിലവിൽ കീലോങ്ങിൽനിന്ന്​ മണാലിയിലെത്താൻ ആറ്​ മണിക്കൂർവരെ സമയം പിടിക്കാറുണ്ട്​. തുരങ്കം വഴി ഒരു മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും. സമുദ്രനിരപ്പിൽനിന്ന്​ 10,000 അടിക്ക്​ മുകളിലുള്ള ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയാണ്​ റോഹ്​ത്തങ്ങിലേത്​.


അതേസമയം, സ്​പിതി വാലിയിലേക്കും ലഡാക്കിലേക്കുമുള്ള സഞ്ചാരികളെ പഴയ റോഡ്​ വഴി കടത്തിവിടു​േമാ എന്നതാണ്​ പലരും ഉറ്റുനോക്കുന്നത്​. മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളാലും പച്ചപ്പട്ടുടുത്ത താഴ്​വരകളാലും സമ്പന്നമാണ്​ ഇൗ പാത. മണാലിയിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ്​ റോഹ്​ത്തങ്​ പാസ്​. തുരങ്കം വരു​േമ്പാൾ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുമോ എന്ന ആശങ്ക സഞ്ചാരികൾക്കുണ്ട്​.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേക്കുള്ള മറ്റൊരു പാത ശ്രീനഗർ, കാർഗിൽ വഴിയാണ്​​. ഇൗ പാതയിലെ സോജില പാസിൽ മഞ്ഞുമൂടുന്നതിനാൽ മാസങ്ങളോം ഗതാഗതം തടസ്സപ്പെടാറുണ്ട്​. ഇതിന്​ പരിഹാരമായി 14 കിലോമീറ്റർ നീളത്തിൽ ഇവിടെയും ടണൽ നിർമിക്കാൻ പദ്ധതിയുണ്ട്​. ചൈനയുടെയും പാകിസ്​താ​െൻറയും അതിർത്തി പ്രദേശങ്ങളായതിനാൽ ഇൗ റൂട്ടുകൾ ഇന്ത്യയെ സംബന്ധിച്ച്​ വളരെ തന്ത്രപ്രധാനമാണ്​.   

Tags:    
News Summary - vistadom bus will service between manali - leh route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.