കൊച്ചി: വിനോദസഞ്ചാര മേഖലക്ക് പുതുപ്രതീക്ഷ പകർന്ന് കോവിഡ് കാലത്തിനുശേഷം ആദ്യ ആഡംബര നൗക കൊച്ചിതീരമണഞ്ഞു. മുംബൈയിൽനിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ച കോർഡിലിയ ക്രൂസ് കപ്പലാണ് ബുധനാഴ്ച രാവിലെ ഏഴിന് തുറമുഖത്തെ പുതിയ ടെർമിനലിൽ നങ്കൂരമിട്ടത്. വൈകീട്ട് നാലരക്ക് ലക്ഷദ്വീപിലേക്ക് തിരിച്ചു.
399 ആഭ്യന്തര വിനോദ സഞ്ചാരികളുമായാണ് കപ്പൽ വന്നത്. എട്ടുമണിയോടെ സഞ്ചാരികൾ കപ്പലിൽനിന്നിറങ്ങിയപ്പോൾ ആവേശ മേളമൊരുക്കി സ്വീകരിച്ചു. കൊച്ചിയിലിറങ്ങിയ 217 സഞ്ചാരികൾ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. 182 യാത്രക്കാർ നഗര കാഴ്ചകള്‍ കണ്ട് മടങ്ങി.
കൊച്ചിയിൽനിന്ന് ഏകദേശം 800 വിനോദ സഞ്ചാരികൾ കപ്പലിൽ ലക്ഷദ്വീപിലേക്ക് തിരിച്ചു. വൊയേജര്‍ കേരളയാണ് ടൂര്‍ ഏജൻറ്. മാസത്തിൽ രണ്ട് സർവിസ് കൊച്ചി വഴി നടത്തുമെന്ന് ക്രൂസ് കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ആഴ്ചയിൽ ഒന്നായി ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോർഡിലിയ ക്രൂസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.