കൽപറ്റ: കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാവുന്ന പദ്ധതികളാണ് ജില്ലയിലെ ടൂറിസം മേഖലയില്‍ പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ജില്ലയിലെ മൂന്നു ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാരാപ്പുഴ ഡാം സൗന്ദര്യവത്കരണം, കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ അടിസ്ഥാനസൗകര്യ വികസനം, പഴശ്ശി പാര്‍ക്ക് നവീകരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
സംസ്ഥാനത്ത് പൂര്‍ത്തിയായ 25 പദ്ധതികള്‍ക്കായി 60 കോടി രൂപയാണ് വിനിയോഗിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ എട്ടു മാസത്തോളം ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടേണ്ടിവന്നത് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വലിയതോതില്‍ ജനങ്ങള്‍ പണിയെടുക്കുന്ന മേഖല, പ്രധാന വരുമാനസ്രോതസ്സ് എന്ന നിലയിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയത്.
നിലവിലെ സാഹചര്യം മോശമാണെങ്കിലും നിരാശപ്പെടേണ്ടതില്ലെന്നും പുതിയ കുതിപ്പുകള്‍ക്കുള്ള സമയമായി വേണം ഇതിനെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ സന്നിഹിതരായി.മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍ ഒ.ആര്. കേളു എം.എല്‍.എ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.