വാഷിങ്ടൺ: സെപ്തംബർ 12 മുതൽ വൈറ്റ്ഹൗസിൽ പൊതുജനങ്ങൾക്ക് വീണ്ടും പ്രവേശനം അനുവദിക്കും. കോവിഡിനെ തുടർന്ന് ആറ് മാസം മുമ്പാണ് വൈറ്റ് ഹൗസിൽ പ്രവേശനം നിർത്തിവെച്ചത്. പുതിയ സുരക്ഷാസംവിധാനങ്ങളോടെ പ്രവേശനം വീണ്ടും അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. മുമ്പ് അഞ്ച് ദിവസം ഇത് അനുവദിച്ചിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി സന്ദർശകരുടെ എണ്ണം നിയന്ത്രിക്കും. വൈറ്റ്ഹൗസിലെത്തുന്നവർ മാസ്ക് ധരിക്കണം. ഇവർക്ക് ഹാൻഡ് സാനിറ്റൈസർ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകും.
വൈറ്റ്ഹൗസിലെ ജീവനക്കാർക്കും ഫേസ്ഷീൽഡുകളും ഗ്ലൗസുകളും നൽകും. സ്ഥിതിഗതി നിയന്ത്രണവിധേയമാകുന്നത് വരെ സന്ദർശകരുടെ എണ്ണം ചുരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വൈറ്റ്ഹൗസ്
യു.എസ് പ്രസിഡൻറിെൻറ ഔദ്യോഗിക വസതിയാണ് വൈറ്റ്ഹൗസ്. 1800ൽ ജോൺ ആഡംസ് പ്രസിഡൻറായിരിക്കുേമ്പാൾ മുതൽ ഔദ്യോഗിക വസതി വൈറ്റ്ഹൗസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.