ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​ര ക​പ്പ​ലാ​യ ഐ​ഡ​ബെ​ല്ല (ഫ​യ​ൽ)

ശൈത്യകാലം വരുന്നു; പ്രതീക്ഷയോടെ വിനോദസഞ്ചാര മേഖല

മ​സ്ക​ത്ത്: അ​ഞ്ചു മാ​സ​ത്തി​ല​ധി​ക​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടു​കാ​ല​ത്തി​നു ശേ​ഷം ഒ​മാ​ൻ ത​ണു​പ്പി​ലേ​ക്ക് നീ​ങ്ങു​ന്നു.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യും പു​ത്ത​ൻ ഉ​ണ​ർ​വ്​ പ്ര​തീ​ക്ഷി​ച്ചു​ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​​മാ​റ്റി​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ക​പ്പ​ലു​ക​ളും ഒ​മാ​നി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ.

വി​നോ​ദ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ന​ഗ​ര​ങ്ങ​ളി​ലും തി​ര​ക്ക് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. കാ​ലാ​വ​സ്ഥ ത​ണു​ക്കു​ന്ന​തോ​ടെ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും വ​ന്നു​​തു​ട​ങ്ങും. വി​മാ​ന​മാ​ർ​ഗ​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തും.

ന​വം​ബ​റി​ൽ ഖ​ത്ത​റി​ൽ ലോ​ക ക​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​മാ​നി​ൽ വി​സ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച​തും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കും. ഇ​തോ​ടെ ഹോ​ട്ട​ൽ മേ​ഖ​ല​യി​ലും തി​ര​ക്ക് വ​ർ​ധി​ക്കും. ഈ ​സീ​സ​ണി​ലെ ആ​ദ്യ ക്രൂ​സ് ക​പ്പ​ൽ ഒ​ക്​​​ടോ​ബ​ൻ 28ന് ​മ​ത്ര തു​റ​മു​ഖ​ത്തെ​ത്തും. മേ​ൻ​ചി​ഫ് ആ​ണ് ആ​ദ്യ​മാ​യി മ​ത്ര​യി​ലെ​ത്തു​ന്ന ക്രൂ​സ് ക​പ്പ​ൽ. 2600 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ക​പ്പ​ലി​ലു​ണ്ടാ​വു​ക. ന​വം​ബ​റി​ൽ മാ​ത്രം 18 വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലു​ക​ളാ​ണ് ഒ​മാ​ൻ തീ​ര​ത്തെ​ത്തു​ന്ന​ത്. ഈ ​സീ​സ​ണി​ലെ അ​വ​സാ​ന ക​പ്പ​ൽ അ​ടു​ത്ത വ​ർ​ഷം ജൂ​ൺ 24നാ​ണ് എ​ത്തു​ക. കോ​റ​ൽ പ്രി​ൻ​സാ​ണ് അ​വ​സാ​ന ക​പ്പ​ൽ.കൂ​ടു​ത​ൽ ക​പ്പ​ലു​ക​ളും ടൂ​റി​സ്​​റ്റു​ക​ളും എ​ത്തു​ന്ന​തോ​ടെ ന​വം​ബ​റി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റും. ഒ​മാ​ൻ ദേ​ശീ​യ ദി​ന പ​രി​പാ​ടി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​വും. ന​വം​ബ​ർ ഒ​മാ​നി​ൽ ആ​ഘോ​ഷ മാ​സ​മാ​യി​രി​ക്കും.

ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ടൊ​പ്പം ഖ​ത്ത​ർ ലോ​ക​ക​പ്പ് കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​വും ക്രൂ​യി​സ് ക​പ്പ​ലു​ക​ളി​ലെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഒ​മാ​നി​ൽ ആ​ഘോ​ഷ​പ്പൊ​ലി​മ വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. രാ​ജ്യ​ത്ത്​

കാ​ലാ​വ​സ്ഥ ത​ണു​ത്തു​വ​രു​ക​യാ​ണ്.

പ​ക​ൽ ചൂ​ടു​ണ്ടെ​ങ്കി​ലും രാ​ത്രി​യി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​സ്ക​ത്തി​ൽ അ​ടു​ത്ത വ്യാ​ഴാ​ഴ്ച​വ​രെ 26 ഡി​ഗ്രി​ക്കും 33 ഡി​ഗ്രി​ക്കും ഇ​ട​യി​ലു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഇ​നി​യും കു​റ​യാ​നാ​ണ് സാ​ധ്യ​ത.

Tags:    
News Summary - Winter is coming; Hopefully the tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.