representative image

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

തിരുവനന്തപുരം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാ വിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്‍റെയും അറബിക്കലലിന്‍റെയും അനന്തപുരിയുടെയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്.

ഹെലികോപ്റ്റർ ടൂറിസം സാധ്യത മുന്നിൽക്കണ്ടാണ്​ ഡി.ടി.പി.സി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒന്നിച്ച്​ കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാൻ പദ്ധതി വഴി കഴിയും.

വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ്​ വളരെ കുറഞ്ഞ ചെലവിൽ കോവളത്ത് അവതരിപ്പിക്കുന്നത്. പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണ്​ ഡി.ടി.പി.സി പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ഹെലികോപ്റ്റർ ടൂറിസത്തിന് സംസ്ഥാനത്ത് വലിയ സാധ്യതയാണുള്ളതെന്നും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9961041869, 9961116613.

Tags:    
News Summary - You can fly in a helicopter to Kovalam in the New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.