മാനന്തവാടി: സൈക്കിളിൽ 300ലധികം കിലോമീറ്റർ സഞ്ചരിച്ച് വയനാടിനെ തൊട്ടറിഞ്ഞ് അമേരിക്കൻ ദമ്പതികൾ. അമേരിക്കയിലെ ശാസ്ത്രജ്ഞനും മലയാളിയുമായ സഞ്ജയ് വേലംപറമ്പിൽ അദ്ദേഹത്തിന്റെ ഭാര്യയും സാമൂഹികപ്രവർത്തകയും അമേരിക്കൻ സ്വദേശിനിയുമായ കാരൾ വേലംപറമ്പിൽ എന്നിവരാണ് സൈക്കിളിൽ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിച്ചത്.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത അഡ്വഞ്ചർ ക്ലബായ ബൈക്കിങ് അഡ്വഞ്ചർ ഗ്രൂപ്പ് അംഗങ്ങളാണ് ഇവർ. വയനാടൻ ടൂറിസത്തെ പറ്റി മനസ്സിലാക്കാനും വയനാടൻ പ്രകൃതിയെ അടുത്തറിയാനും പ്രകൃതിയെ മലിനപ്പെടുത്താതെ സഞ്ചരിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചും പ്ലാസ്റ്റിക്മുക്ത ലോകം എന്ന സന്ദേശവുമായാണ് ഈ ദമ്പതികളുടെ യാത്ര.
കാട്ടിക്കുളത്തെ സ്വകാര്യ റിസോർട്ടിൽ, തിരുനെല്ലി പഞ്ചായത്ത് ശേഖരിച്ച ഏഴു ലോഡ് പ്ലാസ്റ്റിക് കുപ്പികളിൽ പ്രദേശവാസിയായ ഷാജി നിർമിച്ച പാറക്കെട്ടുകൾ, ഗുഹ, വെള്ളച്ചാട്ടം എന്നിവയാണ് ഇവരെ ഏറെ ആകർഷിച്ചത്. അമേരിക്കയിൽനിന്ന് എത്തിച്ച ലക്ഷങ്ങൾ വിലയുള്ള സൈക്കിളിലാണ് ഇവരുടെ ആറ് ദിവസത്തെ വയനാടൻ പര്യടനം. 300 കിലോമീറ്ററോളം ഇവർ സൈക്കിളിൽ ജില്ലയിൽ സവാരി നടത്തി. ബുധനാഴ്ച ദമ്പതികൾ വയനാടിനോട് വിട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.