ഉല്ലാസങ്ങൾ തേടിയുള്ള ധാരാളിത്തത്തിന്‍റെ പാച്ചിലുകളിൽ നിന്ന് വഴിമാറിനടന്ന്, അനുഭവങ്ങളിൽ അധ്വാനത്തിന്‍റെ നോവും വിയർപ്പും ചാലിച്ച് ഉല്ലാസങ്ങളെ ആനന്ദമാക്കി മാറ്റുന്ന ആത്മീയ അന്വേഷണം. ഇതാ ഒത്തരി സ്വപ്നങ്ങളുമായി നാലു വിദ്യാർഥികൾ ആലപ്പുഴയിൽ നിന്ന് ഹിമാലയത്തിന്‍റെ മടിത്തട്ടിലൂടെ ലെ-ലഡാക്ക് മലനിരകളിലേക്ക് സൈക്കിൾ ചവിട്ടി തുടങ്ങി.
ഒരുപാട് യാത്രകൾ നമുക്ക് പരിചിതമാണ്. എന്നാൽ, ഇവർ യാത്ര ചെയ്യുന്നത് സൈക്കിളിലാണ്. ഏതാണ്ട് രണ്ടു മാസമെടുത്ത് പൂർണമാകുന്ന യാത്ര. ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് കോളജിലെ മൾട്ടിമീഡിയ വിദ്യാർഥികളായ ജിനു തോമസ്, സുര്യനാരായണൻ, ജെറിൻ തോമസ്, ആന്‍റോ ദേവസിയ എന്നിവരാണ് യാത്രയിൽ. അരിമണികൾ സൂക്ഷ്മതയോടെ പെറുക്കിയെടുക്കുന്ന ഉറുമ്പുകളെ പോലെ അവർ അദ്ധ്വാനിച്ചുണ്ടാക്കിയ സൈക്കിളിലാണ് യാത്ര.
വെറുമൊരു വിനോദത്തിന് വേണ്ടിയല്ല ഇവരുടെ ഈ യാത്ര. ഇതിന് പിന്നിൽ നാലൊരു ഉദ്ദേശ്യ ലക്ഷ്യമുണ്ട്.ഇന്ത്യയുടെ ചലനം അറിയാൻ അവർ കൊതിക്കുന്നു.ജാതി-മത ദേദമന്യേ ഒരു സമത്വ സുന്ദര രാജ്യം അതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ജിനു തോമസ് പറഞ്ഞു. യാത്രയുടെ ഇടവേളകളിൽ ഇതിന് വേണ്ടി അവർ ശബ്ദമുയർത്തും. സുര്യനാരായണനും ജെറിൻ തോമസും പൊൻകുന്നത് നിന്ന് ഞായറാഴ്ച രാത്ര ആരംഭിച്ച് ആലപ്പുഴയിൽ എത്തുകയും തുടർന്ന് ജിനു തോമസും ആന്‍റോ ദേവസിയായും കൂടെ ചേരുകയും തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ആലപ്പുഴയിൽ നിന്നും പൂർണസജ്ജരായി ലെ-ലഡാക്ക് യാത്ര ആരംഭിച്ചത്.
അവർ മെനഞ്ഞ കൂട്ടിയ സ്വപ്നം ആദ്യ ചുവടുവെച്ചു കഴിഞ്ഞു. 4500 കിലോമീറ്ററാണ് നാൽവർ സംഘം ചവിട്ട് കയറാൻ പോകുന്നത്. കാഴ്ചകളെല്ലാം കണ്ടായിരിക്കും ലെ-ലഡാക്കിൽ എത്തുക. അറിവിന്‍റെ അനുഭവങ്ങളുടെ വസന്തത്തെ തൊട്ടറിഞ്ഞു മടങ്ങിയെത്തുക എന്ന ലക്ഷ്യത്തോടെ അവർ യാത്ര തുടരുന്നു. പ്രാർഥനയും പിന്തുണയുമായി സുഹൃത്തുക്കളും കുടുംബവും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.