സാൻ ഫ്ലി: കോവിഡിൽ നിന്നും ലോകം ഇനിയും മുക്തി നേടിയിട്ടില്ല. ലോകത്തെ എതാണ്ട് എല്ലാ രാജ്യങ്ങളും കോവിഡിെൻറ പിടിയിലാണ്. കോവിഡ് വന്നതോടെ വിനോദസഞ്ചാര മേഖലക്കും അത് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന പല സ്ഥലങ്ങളും ഇപ്പോൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. പക്ഷേ കോവിഡിനിടയിലും ഇറ്റലിയിലെ ഒരു നഗരം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ്.
റോമിൽ നിന്ന് നാല് മണിക്കൂർ സഞ്ചരിച്ചാൽ എത്തുന്ന മലയോര നഗരമായ സാൻ ഫ്ലിയാണ് വീണ്ടും വിനോദസഞ്ചാരികൾക്കായി തുറക്കുന്നത്. സാൻ ഫ്ലിയിലെ ഒരാളും കോവിഡ് ബാധിച്ച് ചികിൽസയിലില്ല. സാധാരണ ദിവസങ്ങളിലെ പോലെ തിരക്കേറുകയാണ് സാൻ ഫ്ലിയിലും.
നഗരത്തിലെ റസ്റ്ററൻറുകളിൽ തീൻമേശകൾക്ക് ചുറ്റുമായി ജനങ്ങൾ ഒഴുകിയെത്തുന്നു. മാസ്കോ സാമൂഹിക അകലത്തിെൻറ നിയന്ത്രണങ്ങളോ ആരും പാലിക്കുന്നില്ല. ഇവിടെ എല്ലാം സാധാരണനിലയിലാണെന്ന് നഗരത്തിലെ ഒരു റസ്റ്ററൻറിലിരുന്ന് മേയർ എലിസബത്ത് സീക്ക പറഞ്ഞു. നഗരത്തിലെ ജനങ്ങളെല്ലാം റസ്റ്ററുകളിലെത്തുന്നുണ്ട്. എല്ലാവർക്കും എല്ലാവരേയും അറിയാം, ഇവിടെ യാതൊരു പ്രശ്നവുമില്ല സീക്ക വ്യക്തമാക്കി.
പക്ഷേ നഗരം തുറക്കുേമ്പാൾ കോവിഡ് ബാധിതരെത്തുമോയെന്ന ഭയം സാൻ ഫ്ലി ഭരണാധികാരികൾക്കുണ്ട്. അതിനുള്ള പ്രതിവിധിയും അവർ കണ്ടിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് സാൻ ഫ്ലീയിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങിയാൽ അവരെ ആൻറി ബോഡി ടെസ്റ്റിന് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. അതെ സാൻ ഫ്ലീ കാത്തിരിക്കുകയാണ് വാരാന്ത്യങ്ങളിലെ സഞ്ചാരികളുടെ ഒഴുക്കിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.