തവാങ്: അരുണാചൽപ്രദേശിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തവാങിലേക്ക് നോർത്ത് ഇൗസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. 10,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് തവാങ്.
ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ഗുണകരമാവുമെന്നാണ് റെയിൽവേയുടെ കണക്ക് കൂട്ടൽ. ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായുള്ള സർവേ നടപടികൾ അടുത്ത വർഷം ആരംഭിക്കും.
50,000 കോടി മുതൽ 70,000 കോടി വരെ െചലവ് വരുന്നതാണ് പുതിയ പദ്ധതിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതിനൊപ്പം വടക്ക്–കിഴക്കൻ ഇന്ത്യയിൽ മൂന്ന് പുതിയ തീവണ്ടി സർവീസുകൾ കൂടി ആരംഭിക്കുമെന്നും നോർത്ത് ഇൗസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.