മണാലി: സാധാരണ മെയ് മാസമാകുേമ്പാൾ നമ്മുടെ നാട്ടിലെ റൈഡർമാർ ബൈക്കുമെടുത്ത് നീണ്ട യാത്ര പുറപ്പെടും. സഞ്ചാരി കളുടെ പറുദീസയായ ലഡാഖ് വരെ നീളും ആ യാത്ര. ഹിമാചൽ പ്രദേശിലെ മണാലി പിന്നിട്ട് റോത്തങ് പാസ് വഴിയുള്ള സാഹസിക യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്.
വർഷത്തിൽ ആറ് മാസത്തോളം അടഞ്ഞുകിടക്കുന്ന ഈ പാത മെയിൽ തുറക്കുന്നതും കാത്തിരിക്കുന്ന നിരവധി പേരാണുള്ളത്. ഇത്തവണയും ഈ പാതയിലൂടെയുള്ള യാത്ര സ്വപ്നം കണ്ടവർ നിരവധി. എന്നാൽ, ലോക്ഡൗൺ ആ സ്വപ്നങ്ങളെ താൽക്കാലികമായെങ്കിലും മഞ്ഞിട്ടുമൂടിയിരിക്കുകയാണ്.
അതേസമയം, ഇത്തവണ റോത്തങ് പാസ് പ്രതീക്ഷിച്ചതിനേക്കാൾ മൂന്ന് ആഴ്ച മുെമ്പ തുറന്നിരിക്കുകയാണ് അധികൃതർ. ലാഹുൽ, സ്പിതി ജില്ലകളിലെ ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ എത്തിക്കാനാണ് നേരത്തെ തന്നെ റോഡ് തുറന്നത്. പട്ടാളത്തിന് കീഴിലെ ബോർഡർ റോഡ് ഓർഗനൈസേഷെൻറ കീഴിലാണ് റോഡിെൻറ പ്രവൃത്തി നടക്കാറ്. വലിയ മഞ്ഞുപാളികൾ നീക്കിയാണ് യാത്ര സാധ്യമാക്കിയത്.
വഴി തുറന്നതോടെ ഈ ജില്ലകളിലെ കർഷകർക്ക് വിളവെടുപ്പ് നടത്താനും ഏറെ ഉപകരിക്കുമെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ശനിയാഴ്ച പട്ടാള വാഹനങ്ങളിൽ ജനങ്ങൾക്കാവശ്യമായ വസ്തുക്കൾ വിതരണം ചെയ്തു. കോവിഡ് 19െൻറ പശ്ചാലത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തായിരുന്നു വിതരണം.
13,500 അടി ഉയരത്തിലുള്ള ഈ പാത മഞ്ഞുമൂടിയാൽ പിന്നെ വർഷം ആറ് മാസത്തിലധികം അടച്ചിടാറുണ്ട്. മെയിൽ തുറക്കുന്ന പാത നവംബറോടെ കൂടി അടക്കാറാണ് പതിവ്. ഇതിനിടയിലാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള റൈഡർമാരും സഞ്ചാരികളും ഹിമാലയത്തിെൻറ മടിത്തട്ടിലെ ഈ സ്വർഗം തേടി എത്താറ്. ഏകദേശം മണാലിയിൽനിന്ന് 470 കിലോമീറ്റർ ദൂരമുണ്ട് ലഡാഖിലേക്ക്. തികച്ചും സാഹസികവും കാഴ്ചകളാൽ സമ്പന്നവുമാണ് ഈ വഴി. ഇത്തവണ ലോക്ഡൗൺ കഴിഞ്ഞാൽ വീണ്ടും സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും ഈ പാതകളിലൂടെ. ഇതുവഴി സഞ്ചരിക്കാൻ മണാലിയിൽനിന്ന് പ്രത്യേക അനുമതി എടുക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.