മാനന്തവാടി: വീണ്ടുമൊരു പൂക്കാലത്തിന് തുടക്കം കുറിച്ച് ഗുണ്ടൽപേട്ട മഞ്ഞപ്പട്ടണിഞ്ഞു. ദേശീയ പാത 766 ൽ ഗുണ്ടൽപേട്ട് മദൂർ മുതൽ റോഡിന് ഇരുവശത്തുമാണ് സഞ്ചാരികളുടെ മനം കവർന്ന് പൂക്കാഴ്ച. റോഡരികിൽ നിന്നു തുടങ്ങുന്ന പൂപ്പാടങ്ങൾ അകലെയുള്ള കുന്നുകളിേലക്ക് നീളുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ സൂര്യകാന്തിപ്പൂക്കൾ നേരത്തെ തന്നെ വിളവെടുപ്പിന് ഒരുങ്ങി.
റോഡിെൻറ ഇരുവശത്തുമുള്ള പൂപ്പാടം കാണാനും ചിത്രങ്ങൾ പകർത്തുന്നതിനും നൂറുകണക്കിന്സഞ്ചാരികളെത്തുന്നുണ്ട്. സൂര്യകാന്തിക്ക് മർക്കറ്റിൽ കിലോക്ക് 15 മുതൽ 20 രൂപ വരെ വില കിട്ടുന്നുണ്ട്. കേരളത്തിലെ ഓണക്കാലവിപണിയിലേക്കുള്ള ചെണ്ടുമല്ലിയുടെ കൃഷിയും തകൃതിയാണിവിടെ.
സൂര്യകാന്തിപ്പാടങ്ങളിൽ വിവിധ സിനിമകളും ഷോർട്ഫിലിമുകളും വിവാഹ ആൽബവുമടക്കം ചിത്രീകരിക്കാനും വിവിധ സ്ഥലങ്ങളിൽനിന്ന് ദിവസവും നിരവധി പേരെത്തുന്നുണ്ട്.
ഇത്തവണ ഗ്രാമങ്ങളിലും വ്യാപകമായി കൃഷിയിറക്കിയിട്ടുണ്ട്. സൂര്യകാന്തി പൂക്കളുടെ വിത്ത് ഉപയോഗിച്ചാണ് സൺ ഫ്ലവർ ഓയിലുണ്ടാക്കുന്നത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളാണ് ഗുണ്ടൽപേട്ടിലെ പൂക്കാലം. എത്ര കണ്ടാലും മതിവരാത്ത വർണപ്പാടങ്ങളുടെ ദൃശ്യഭംഗി നുകരാൻ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.