ന്യൂഡൽഹി: സ്വദേശി, വിദേശി വിനോദ സഞ്ചാരികളുടെ എണ്ണം ദേശീയതലത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വർധിച്ചിട്ടും അവരെ ആകർഷിക്കുന്നതിൽ കേരളം ഏറെ പിന്നിൽ. സ്വദേശി സഞ്ചാരികളെ ആകർഷിച്ച സംസ്ഥാനങ്ങളിൽ ആദ്യ പത്തിൽ കേരളമില്ല. വിദേശ സഞ്ചാരികളുടെ എണ്ണത്തിലാവെട്ട കേരളത്തിന് ഏഴാം സ്ഥാനം മാത്രമാണെന്ന് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. 2016ൽ 1613.55 ദശലക്ഷം സ്വദേശ സഞ്ചാരികൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു. 2015ൽ ഇത് 1431.97 ദശലക്ഷമായിരുന്നു. തമിഴ്നാടിനോടായിരുന്നു സഞ്ചാരികളുടെ പ്രിയം.
341.83 ദശലക്ഷം പേരാണ് 2016ൽ തമിഴ്നാട് സന്ദർശിച്ചത്. സ്വദേശി സഞ്ചാരികളുടെ എണ്ണത്തിൽ മുമ്പന്തിയിലുള്ള സംസ്ഥാനങ്ങൾ, സഞ്ചാരികളുടെ എണ്ണം ദശലക്ഷത്തിൽ ബ്രാക്കറ്റിൽ: ഉത്തർപ്രദേശ് (211.71), ആന്ധ്രപ്രദേശ് ( 153.16), മധ്യപ്രദേശ് (150.49), കർണാടക (129. 76), മഹാരാഷ്ട്ര (116.520), തെലുങ്കാന (95.16), പശ്ചിമ ബംഗാൾ (74.16), ഗുജറാത്ത് (42.25), രാജസ്ഥാൻ ( 41.5) എന്നിവയാണ് മുമ്പന്തിയിൽ.
2016ൽ 24.71 ദശലക്ഷം വിദേശി സഞ്ചാരികൾ രാജ്യത്ത് എത്തിയതായാണ് കണക്ക്. ഇതിൽ 1.04 ദശലക്ഷം വിദേശ സഞ്ചാരികൾ മാത്രമാണ് കേരളത്തിലെത്തിയത്. തമിഴ്നാട്ടിൽ 4.72 ദശലക്ഷം വിദേശികൾ സന്ദർശിച്ചു. വിേദശ സഞ്ചാരികളെ ആകർഷിക്കുന്നതിൽ തമിഴ്നാട് തുടർച്ചയായി മൂന്നാം തവണയാണ് ഒന്നാമത് എത്തുന്നത്. മഹാരാഷ്ട്ര (4.67 ദശലക്ഷം), ഉത്തർപ്രദേശ് (3.16 ദശലക്ഷം), ഡൽഹി (2.52 ദശലക്ഷം), പശ്ചിമ ബംഗാൾ (1.53 ദശലക്ഷം), രാജസ്ഥാൻ (1.51 ദശലക്ഷം) എന്നിവയാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളത്തിന് മുമ്പിലുള്ളത്. ബിഹാർ, േഗാവ, പഞ്ചാബ് എന്നിവയാണ് സംസ്ഥാനത്തിന് പിറകിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.