ഹോചിമിൻ സിറ്റി: വിയറ്റ്നാമിൽ 100 ദിവസത്തിന് ശേഷം ആദ്യമായി കോവിഡ് രോഗം കണ്ടെത്തിയ സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ. വിനോദ സഞ്ചാര നഗരമായ ഡാ നാങ്ങിലാണ് കോവിഡ് കണ്ടെത്തിയത്. പുറംരാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലാത്ത 57 കാരനാണ് കോവിഡ് ബാധിച്ചത്. മറ്റ് രണ്ടുപേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, ഡാ നാങ്ങിൽനിന്ന് 80,000 വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചിരിക്കുകയാണ്. ഇവരിൽ ബഹുഭൂരിഭാഗവും ആഭ്യന്തര സഞ്ചാരികളാണ്.
നാലു ദിവസത്തിനുള്ളിൽ മുഴുവൻ സഞ്ചാരികളെയും ഒഴിപ്പിക്കും. ആഭ്യന്തര വിമാന കമ്പനികൾ രാജ്യത്തെ 11 നഗരങ്ങളിലേക്ക് പ്രതിദിനം 100 സർവിസുകൾ നടത്തിയാണ് സഞ്ചാരികളെ ഒഴിപ്പിക്കുക. ഡാ നാങ്ങിൽ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
കോവിഡിനെതിരെ സ്വീകരിച്ച കർക്കശ നടപടികളിലൂടെ വിയറ്റ്നാം ശ്രദ്ധ നേടിയിരുന്നു. വിമാനത്താവളങ്ങളിലും അതിർത്തികളിലും യാത്രക്കാരെ പരിശോധിച്ച അധികൃതർ, മാർച്ച് മുതൽ യാത്രാനിരോധവും ഏർപ്പെടുത്തി. ജൂണിൽ ചാർേട്ടഡ് വിമാനങ്ങളിൽ 400ലധികം ജാപ്പനീസ് ബിസിനസ് യാത്രികരെ അനുവദിച്ചു രാജ്യം തുറക്കലിന് ആരംഭം കുറിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും രോഗം. വിയറ്റ്നാമിൽ ആകെ 420 പേർക്കാണ് കോവിഡ് ബാധിച്ചത്. ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.