ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസിൻറെ (നൻമ) നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾ മാതൃരാജ്യത്തിൻെറ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും നൽകിയ വിപ്ലവകാരികളെയും രക്തസാക്ഷികളെയും അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യസമരത്തിൽ മതജാതിവ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്ന് പോരാടിയ സമരസേനാനികളുടെ പ്രവർത്തനഫലം രുചിക്കുന്ന പുതുതലമുറ, സ്വാതന്ത്ര്യത്തിൻറെ മൂല്യവും ആത്മാവും നിലനിർത്താൻ പ്രയത്നിക്കേണ്ടതാണ്. മതനിരപേക്ഷതയും സമഭാവനയും അടിസ്ഥാനമാക്കിയ മഹത്തായ ഭരണഘടനയുള്ള രാഷ്ട്രത്തിൻറെ സ്വത്വവും ജനങ്ങളുടെ പരസ്പരവിശ്വാസവും ഐക്യവും നിലനിർത്തുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഷാനവാസ്, യു.എ. നസീർ, നൻമ കാനഡ പ്രസിഡണ്ട് കെ.പി. മുസ്‌തഫ എന്നിവർ സംസാരിച്ചു. നബായാസിർ ദേശഭക്തിഗാനം ആലപിച്ചു. നൻമ പ്രോഗ്രാംസ് ഡയറക്റ്റർ കുഞ്ഞു പയ്യോളി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.