തലച്ചോറിനേക്കാൾ വലിയ കണ്ണുള്ള പക്ഷിയോ!

കൂട്ടുകാരുടെ കണ്ണിന്​ എത്ര വലിപ്പമുണ്ട്​? തലച്ചോറിന്​ ഏകദേശം എത്ര വലിപ്പം കാണും? എന്തായാലും താരതമ്യം ചെയ്​തുനോക്കേണ്ടി വരികയൊന്നുമില്ലല്ലോ അല്ലേ? എന്നാൽ സ്വന്തം തല​േച്ചാറിനേക്കാൾ വലിയ കണ്ണുകളുള്ള ജീവിയെക്കുറിച്ച്​ കേട്ടിട്ടുണ്ടോ? അങ്ങനെയും ജീവിയുണ്ട്​, ഒട്ടകപ്പക്ഷികൾ. പക്ഷിലോകത്തെ ഏറ്റവും വലിയ കണ്ണുകളുള്ളത്​ ഇവക്കാണെന്ന്​ കൂട്ടുകാർക്ക്​ അറിയാമായിരിക്കും. എന്തായാലും ഇൗ ഒട്ടകപ്പക്ഷിയുടെ തലച്ചോർ അവയുടെ കണ്ണിനേക്കാൾ ചെറുതാണ്​ എന്നുകൂടി ഒാർത്തുവെക്കണം.

ജീവിച്ചിരിക്കുന്നവയിൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി. മരുഭൂമിയിലാണ് ഇവയുടെ വാസം. ചിറകുകളുണ്ടെങ്കിലും പറക്കാൻ കഴിയാത്ത പക്ഷികളിലൊന്നാണ് ഒട്ടകപക്ഷി. രണ്ട് മീറ്ററിലധികം ഉയരമുണ്ടാകും ഇവക്ക്. ഭാരമാകട്ടെ പൂർണവളർച്ച എത്തിയവക്ക് 93 മുതൽ 130 കിലോ വരെയും. നീണ്ട കാലുകളുള്ളതിനാൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ ഇവക്ക് ഓടാനും സാധിക്കും.

ഏറ്റവും വലിയ പക്ഷിമുട്ടയും ഒട്ടകപക്ഷിയുടേത് തന്നെ. ഏകദേശം ഒന്നരകിലോ ഗ്രാം ഭാരം ഇവയുടെ മുട്ടകൾക്കുണ്ടാകും. 

Tags:    
News Summary - An ostrichs eye is bigger than its brain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.