കണ്ടാൽ ചെറുതാണെങ്കിലും വീട് വൃത്തികേടക്കാനും വീട്ടിലുള്ളവരുടെ സമാധാനംകളയാനും പാറ്റകൾ ധാരാളം മതി. പാത്രങ്ങളിലും ഷെൽഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങൾ പരത്താനും ഇൗ പാറ്റകൾ കാരണമാവാറുണ്ട്. Cockroach എന്നാണ് ഇൗ ഷഡ്പദത്തിെൻറ ഇംഗ്ലീഷ് നാമം.
തെക്കൻ കേരളത്തിൽ പാറ്റ എന്നറിയപ്പെടുന്ന ഇവ വടക്കൻ കേരളത്തിൽ എത്തുേമ്പാൾ കൂറ ആയി മാറുന്നു. പാറ്റകൾക്കും കൗതുകങ്ങൾ ഏറെയുണ്ട്. ഇവയുടെ പൂർവികർ ദിനോസറുകൾക്കും മുമ്പ് ജീവിച്ചിരുന്നു എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 140 മില്യൺ വർഷങ്ങൾക്കുമുമ്പ് ആണത്രെ ഇവയുടെ ജനനം.
ഏതു പരിതസ്ഥിതിയിലും തകരാെത പിടിച്ചുനിൽക്കാൻ കഴിവുള്ള ഇൗ ജീവിയുടെ പൂർവികർ പാലിയോസോയിക് -മെസോയിക് കാലഘട്ടങ്ങൾക്കിടയിലായിരുന്നു ജീവിച്ചിരുന്നത്. ഭൂമിയിൽ ഇന്ന് കാണുന്ന വൻകരകളെല്ലാം ഒരു കാലത്ത് ഒറ്റ വൻകര ആയിരുന്നു. പാൻജിയ എന്നായിരുന്നു ഇൗ വൻകരയുടെ പേര്. പിന്നീട് ഇത് പിളർന്ന് മാറി. ഇവയുടെ പിളർപ്പിനോടൊപ്പം പാറ്റകളും വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങി. ഇൗ ഒരു സഞ്ചാരം പാറ്റകളുടെ പുതിയ സ്പീഷീസുകൾക്ക് ജന്മം നൽകാൻ കാരണമായി.
ആദ്യകാലത്ത് 3.5 ഇഞ്ച് ആയിരുന്നു ഇവയുടെ ശരീരവലുപ്പം. എന്നാൽ ഇന്ന് കാണുന്ന പാറ്റകൾക്ക് ശരാശരി 1.5 ഇഞ്ച് വലുപ്പമാണുള്ളത്. ഉഷ്ണ മേഖലാ പ്രദേശങ്ങളിൽ ഇന്നും വലുപ്പമേറിയ പാറ്റകളെ കാണപ്പെടാറുണ്ട്.
അസാധാരണമായ ഗതിവേഗം ആർജിക്കാനും ഏറ്റവും പ്രയാസം പിടിച്ച വിടവുകളിലൂടെ കടന്നുപോകാനും കഴിയുന്ന ഇവക്ക്, സ്വന്തം ശരീരത്തിെൻറ അമ്പതിരട്ടി ശക്തിയിൽ ചവയ്ക്കാനുള്ള ശേഷിയുണ്ട്. മനുഷ്യരേക്കാൾ അഞ്ചിരട്ടി ബലമുള്ള താടിയെല്ലുകളാണ് ഇവയെ കടുപ്പമേറിയ വസ്തുക്കളെ പോലും ചവച്ചരയ്ക്കാൻ സഹായിക്കുന്നത്.
കൈയ്റ്റിൻ എന്ന രാസവസ്തുവിനാൽ നിർമിക്കെപ്പട്ട ഇവയുടെ അസ്ഥികൂടം ശരീരത്തിനു പുറത്താണ് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.