ടെലിസ്കോപ്പ് കണ്ടുപിടിച്ചത് ഗലീലിയോ അല്ല!

ടെലിസ്കോപ്പ് എന്താണെന്ന് കൂട്ടുകാർക്ക് അറിയില്ലേ​? വളരെ ദൂരെയുള്ള വസ്തുക്കളെ വലുതായി, അടുത്ത് കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ടെലിസ്കോപ്പുകൾ. ദൂരദർശിനി എന്ന പേരിട്ടും നമ്മൾ അതിനെ വിളിക്കാറുണ്ട്. ശാസ്ത്രമേളകളിലും പ്ലാനറ്റേറിയങ്ങളിലുമെല്ലാം പോയവർ മിക്കവരും ടെലിസ്കോ പ്പ് കാണുകയും അതിലൂടെ നോക്കുകയും ചെയ്തിട്ടുണ്ടാവും. ദൂരദർശിനികൾ പിറവിയെടുത്തതിനു പിന്നിൽ വലിയൊരു കഥയുണ്ട്. പണ്ട് മനുഷ്യർക്ക് അവരുടെ കണ്ണുകൾ ഉപയോഗിച്ച് കാണുക എന്ന ഒരു മാർഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള വിദ്യയൊന്നും അന്നുണ്ടായിരുന്നില്ല. ദൂരദർശിനിയുടെ കണ്ടുപിടിത്തമാണ് അതെല്ലാം മാറ്റിമറിച്ചത്. പിന്നീട് നമ്മുടെ കാഴ്ച ഗ്രഹങ്ങളും ഗാലക്സികളും കടന്ന് ദൂരെ എത്തുകയും ചെയ്തു. ഇതൊക്കെ പറയുമ്പോഴും ആരാണ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത് എന്ന ഒരു ചോദ്യം കേട്ടാൽ ഗലീലിയോ ഗലീലി എന്ന ഒരു സംശയവും കൂടാതെ ഉത്തരം പറയുന്നവരാണ് നമ്മൾ. ശരിക്കും അത് സത്യമാണോ?

ഇ​​റ്റാ​​ലി​​യ​​ന്‍ ജ്യോതി​ശാ​​സ്ത്ര​​ജ്ഞ​​ൻ ഗ​​ലീ​​ലി​​യോ​ ഗ​​ലീ​​ലി​​യാ​​ണ് ടെ​​ലി​​സ്‌​​കോപ്പ് ക​​ണ്ടു​​പി​​ടി​​ച്ച​​ത് എ​ന്ന ​ധാ​​ര​​ണയാണ് മിക്കവർക്കുമുള്ളത്. എന്നാൽ, വാ​​ന​​നി​​രീ​​ക്ഷ​​ണ​​ത്തി​​ന് ടെ​​ലി​​സ്‌​​കോപ്പ് ആ​​ദ്യ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച ആ​​ള്‍ ഗ​​ലീ​​ലി​​യോ ആ​​യി​​രു​ന്നി​​ല്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. ടെ​​ലി​​സ്‌​​കോ​​പ്പി​​നെ ജ​​ന​​കീ​​യ​​മാ​​ക്കി​​യ​​ത് ഗ​​ലീ​​ലി​​യോ ആണെന്നത് സത്യമാണുതാനും.

നെ​​ത​​ര്‍ല​​ൻ​ഡ്​​സിൽ ക​​ണ്ണ​​ട​​വ്യാ​​പാ​​രം ന​​ട​​ത്തി​​യി​​രു​ന്ന ഹാ​​ന്‍സ് ലി​​പ്പ​​ര്‍ഷെ​​യും സ​​ക്ക​​രി​​യാ​​സ് ജ​​ന്‍സ​​നും 1608ല്‍ ​​ആദ്യമായി ടെ​​ലി​​സ്‌​​കോ​​പ്പു​​ണ്ടാ​​ക്കി എന്നാണ് ചരിത്രം. ഇ​​വ​​ര്‍ ത​​മ്മി​​ല്‍ പേ​​റ്റ​​ൻ​റി​​ന്റെ പേരിൽ ഒരു കേസുമുണ്ടായിരുന്നു കോടതിയിൽ. ലി​​പ്പ​​ർ​ഷെ​​ക്ക് അ​നു​​കൂ​​ല​​മാ​​യി​​രു​ന്നു വിധി. ആ​​ര് ആ​​ദ്യം നി​​ർ​മി​ച്ചു എ​​ന്ന​ത​​ല്ല, ജ​​നോ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യ രീ​​തി​​യി​​ല്‍ ആ​​ര് ആ​​ദ്യം ല​​ഭ്യ​​മാ​​ക്കി എ​​ന്ന​താ​​ണ് പ്ര​​ധാ​​നം എ​​ന്ന​താ​​യി​​രു​ന്നു നി​​രീ​​ക്ഷ​​ണം. തന്റെ ക​​ട​​യി​​ലേ​​ക്ക് ആ​​ളു​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​ൻ ലി​​പ്പ​​ര്‍ഷെ ഒ​​രു ടെ​​ലി​​സ്‌​​കോപ്പ് ക​​ട​​യു​​ടെ മു​ന്നി​​ല്‍ സ്ഥാ​​പി​​ക്കുകയും ചെയ്തു. എല്ലാവരും അതിലൂടെ നേരെ നോക്കിയെങ്കിലും അത് ആരും മുകളിലേക്ക് തിരിച്ചുവെച്ച് നോക്കിയില്ല.

ബ്രി​ട്ടീ​ഷ് ശാ​​സ്ത്ര​​ജ്ഞ​​ൻ തോ​​മ​​സ് ഹാ​​രി​​യ​ട്ട്​ ആണ് ടെ​​ലി​​സ്‌​​കോ​​പ്പി​​ലൂ​​ടെ ച​​ന്ദ്ര​​നെ നോ​​ക്കി ചി​​ത്രം വ​​രച്ചത്. ലി​​പ്പ​​ർ​ഷെ​​യു​​ടെ ഉ​​പ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് കേ​ട്ട​റി​​ഞ്ഞാണ് ഗ​​ലീ​​ലി​​യോ ഗലീലി ടെ​​ലി​​സ്‌​​കോ​​പ്പു​​ക​​ളു​​ണ്ടാ​​ക്കിയത്. അ​​ദ്ദേ​​ഹം അ​​വ ഉപയോഗിച്ച് പുതിയ കാഴ്ചകളും നിരീക്ഷണങ്ങളും നടത്തി. ച​​ന്ദ്ര​​നി​​ലെ കു​ണ്ടു​​ക​​ളും കു​​ഴി​​ക​​ളും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ടെ​​ലി​​സ്‌​​കോ​​പ്പി​​ലൂ​​ടെ ജ​​ന​​ങ്ങ​​ള്‍ ക​​ണ്ടു. ടെ​​ലി​​സ്‌​​കോ​​പ് ഉ​​പ​​യോ​​ഗി​​ച്ച് വ​​ന്‍ വി​​പ്ല​​വംതന്നെ സൃ​​ഷ്​​ടി​​ച്ച വ്യ​​ക്തി​​യാ​​യ​​തി​​നാ​​ല്‍ ടെലിസ്കോപ്പ് കണ്ടുപിടിച്ചത് ആരാണെന്ന ചോദ്യത്തിന് എല്ലാവരുടെയും നാവിലുള്ള ഉത്തരം ഗലീലിയോ എന്നായി.

Tags:    
News Summary - History of the telescope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.