സംശയങ്ങളില്ലാത്തവരായി ആരുമില്ല. എന്നാൽ, ചിലരുടെ സംശയങ്ങൾ കേട്ടാൽ നമ്മുടെ കണ്ണുതള്ളും. ചിലപ്പോൾ ഉത്തരംമുട്ടുകയും ചെയ്യും. നിരന്തരം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നവരിൽ നിന്ന് നമ്മൾ പതുക്കെ ഒഴിഞ്ഞുമാറുകയും ചെയ്യും.
കുറച്ചുമുമ്പ് രസകരമായ ഒരു പഠനം നടന്നു. അത് നടന്നത് കുട്ടികളിലാണ്, അതായത് സംസാരിക്കാൻ തുടങ്ങി സംശയങ്ങളൊക്കെ ചോദിച്ചുതുടങ്ങിയ കുട്ടികളിൽ. പഠനത്തിനായി സമീപിച്ച കുട്ടികളിൽനിന്നും അച്ചനമ്മമാരിൽനിന്നും കിട്ടിയ വിവരങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. സംശയങ്ങൾ ഒക്കെ ചോദിക്കാൻ പ്രായമായ ഒരു കുട്ടി ഏകദേശം 300ഒാളം ചോദ്യങ്ങൾ ഒരു ദിവസം ചോദിക്കുമെന്നായിരുന്നു പഠന ഫലം.
കുഞ്ഞുങ്ങൾക്ക് എല്ലാത്തിനും സംശയങ്ങളാണ്. 'വെള്ളം എന്തുകൊണ്ടാണ് നനഞ്ഞിരിക്കുന്നത്' എന്നു മുതൽ 'നിഴലുകൾ എന്തുകൊണ്ട് ഉണ്ടാക്കിയതാണ്' എന്ന ചോദ്യങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നത്രെ. ഇനി വീട്ടിൽ കുട്ടികൾ ചോദ്യക്കുന്ന ചോദ്യങ്ങളുടെ എണ്ണം ചുമ്മാ ഒന്ന് എടുത്ത് നോക്കൂ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.